Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ സ്ലിം ആണോ, നന്ദി പറയേണ്ടത് അച്ഛന് 

Slim Beauty Representative Image

നീണ്ടു മെലിഞ്ഞുള്ള ശരീരം ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമാണ്. അതിനായി കുറെ പേർ ഡയറ്റ് ചെയ്യുന്നു, കുറെപ്പേർ ജിമ്മിൽ പോയി വിയർപ്പൊഴുക്കുന്നു. എന്നാൽ, എന്തു കഴിച്ചാലും വണ്ണം വയ്ക്കാത്ത മെലിഞ്ഞ ശരീരമുള്ളവർ എന്നും നന്ദി പറയേണ്ടത് അച്ഛന്മാരോടാണ്. അച്ഛന്‍മാരാണ് കുട്ടികളുടെ ആരോഗ്യ വ്യവസ്ഥയുടെ വ്യത്യാസങ്ങള്‍ക്ക് ജീവശാസ്ത്രപരമായ കാരണമെന്നാണ് പുതിയ പഠനം പറയുന്നത്. ഇക്കാര്യം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ ബാധകമാണ് എങ്കിലും ആൺകുട്ടികളുടെ കാര്യത്തിൽ കാര്യം അല്പം കൂടി പ്രാധാന്യം അർഹിക്കുന്നു.

യുവാക്കളില്‍ അമിത ഭാരവും വണ്ണവും ഉണ്ടാകാതിരിക്കുന്നതിന് ഒരു പ്രധാന കാരണം അച്ഛന്റെ പെരുമാറ്റവും ജീവിതരീതിയുമാണ്. അമ്മയുടെ ശരീര പ്രകൃതിയും സാമീപ്യവും എല്ലാം മക്കളുടെ  ആരോഗ്യകാര്യങ്ങളെ സ്വാധീനിക്കാന്‍ പര്യാപ്തമല്ല. മികച്ച ഗൃഹാന്തരീക്ഷത്തിലുള്ള യുവാക്കള്‍ക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ താരതമ്യേന കുറവായിരിക്കും. ഫാസ്റ്റ് ഫുഡ്, ഉറക്കമില്ലായ്മ, ആല്‍ക്കഹോള്‍ എന്നിവയും ആരോഗ്യത്തെ ബാധിക്കും. ഹെയ്ന്‍സ് എന്ന ശാസ്ത്രജ്ഞനാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 14-24 വയസിന് ഇടയിലുള്ള 3700 പെണ്‍കുട്ടികളേയും 2600 ആണ്‍കുട്ടികളേയും ഉൾപ്പെടുത്തിയാണ് ഹെയ്ന്‍സ് പഠനം നടത്തിയത്.  

Your Rating: