അമ്മമാരെക്കുറിച്ച് എത്രപറഞ്ഞാലും മതിവരില്ല മക്കൾക്ക്. എല്ലാ മക്കൾക്കും അവരുടെ അമ്മമാർ ഓരോരീതിയിൽ സ്പെഷ്യലാണ്. ശരിയാണ്, അമ്മയുടെ സ്നേഹത്തിനു പകരം വെക്കാൻ ലോകത്ത് ഒരു സ്നേഹവുമില്ല. അമ്മ-മകൾ ബന്ധത്തെ മുൻനിർത്തി പ്രമുഖ ബ്രാൻഡായ നിവ്യ ചെയ്ത ഒരു പരസ്യമാണ് ഇപ്പോൾ എല്ലാവരുടെയും മനം കവരുന്നത്. കുട്ടികൾ അവരുടെ അമ്മമാരെക്കുറച്ചു പറയുന്നതാണ് പരസ്യം. അമ്മയുടെ ത്യാഗങ്ങളും സ്വപ്നങ്ങളുമൊക്കെ പറയുമ്പോൾ ചിലർ വിതുമ്പുന്നു, മറ്റുചിലർ പറഞ്ഞു തീരുംമുമ്പേ കരയുന്നു.
മക്കൾ തങ്ങളെക്കുറിച്ച് പറയുന്നതുകേട്ട അമ്മമാരാകട്ടെ ഒന്നുപോലും മിഴിവാർക്കാതിരുന്നില്ല. അല്ലെങ്കിലും മക്കളുടെ സ്നേഹത്തെക്കുറിച്ചു കേൾക്കുമ്പോൾ അഭിമാനിക്കുക മാത്രമല്ല മനസറിഞ്ഞു സന്തോഷക്കണ്ണീർ വാർക്കുകയും ചെയ്യും അമ്മമാർ.. കണ്ടുനോക്കൂ ഈ വിഡിയോ.. തീർച്ചയാണ്, ഇതു നിങ്ങളുടെ കണ്ണു നനയിക്കും..
ഫോട്ടോ കടപ്പാട്; യൂട്യൂബ്