സിനിമയെന്ന മായിക പ്രപഞ്ചത്തിന് നീർക്കുമിളകളുടെ മാത്രം ആയുസ്സാണ് എന്നു പറയുന്നത് വെറുതെയല്ല. ലൈം ലൈറ്റിനു വെളിയിലേക്ക് വരുമ്പോൾ പല ജീവിതങ്ങളും ഒരു ഫ്രെയിമുകളും ചെന്നെത്താത്ത കാണാമറയത്തെവിടെയോ ആയിരിക്കും. സിനിമ നൽകിയ സൗഭാഗ്യങ്ങളോ ആഢംബരങ്ങളോ ഒന്നും ബാക്കിയാക്കാതെ വേദനകളും പേറി ദൂരെയെവിടെയോ ആയിരിക്കും അവർ.
തൊടുപുഴ സ്വദേശി ആഷ്‌ലിയും അത്തരമൊരു ദുരന്ത ചിത്രമാണ്. മിനിസ്ക്രീൻ–ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് ചിരപരിചിതയായ ആഷ്‍ലിയെ ഇന്ന് ആരും തിരിച്ചറിയില്ല. കഴിഞ്ഞ കുറച്ചു നാളുകളായുള്ള ഇവരുടെ ജീവിതം ചില ദൗര്‍ഭാഗ്യങ്ങളുടെ ബാക്കിപത്രങ്ങളാണ്.
തന്റെ അമ്മ അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ അകപ്പെടുന്നതോടെയാണ് ആഷ്‍ലിയുടെ ദുരന്ത ജീവിതത്തിന്റെ തിരശീല ഉയരുന്നത്. പിന്നീടങ്ങോട്ടുള്ള ജീവിതം അമ്മയ്്ക്കായി അവർ മാറ്റിവച്ചു. അമ്മയുടെ ചികിത്സമാത്രമായി ലക്ഷ്യം.
മാസങ്ങള്‍ക്ക് മുമ്പ് വിക്കലില്‍ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലെ ആഷ്‌ലിയുടെ അമ്മക്ക് ചലന ശേഷിയും ഇല്ലാതെയായി.പിന്നീട് എന്തിനും ഈ മകള്‍ കൂടെ വേണമായിരുന്നു. അമ്മയുടെ ചികിത്സയുടെ ഭാഗമായ് മുടി മുറിച്ചപ്പോള്‍ അമ്മക്ക് സങ്കടം വരാതിരിക്കാനായ് ആഷ്‌ലിയും തല മൊട്ടയടിച്ചു. അഭിനയത്തോടും എന്നന്നേക്കുമായി വിട പറഞ്ഞു.
എന്നാൽ അവിടം കൊണ്ടു മാത്രം ഒന്നും അവസാനിച്ചില്ല. മറ്റൊരു ദുരന്തപർവ്വത്തിന്റെ തുടക്കമായിരുന്നു പിന്നീട്. അമ്മയ്ക്കായി സർവ്വതും ഉപേക്ഷിച്ച സർവ്വസ്വവും സമർപ്പിച്ച ഈ പൊന്നുമകൾ ഇന്ന് വൃക്ക രോഗത്തിന് അടിമയാണ്. പ്രാരാബ്ധങ്ങള്‍ ഏറിയപ്പോള്‍ ഇരുവരുടേയും ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ താരം. വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോര്‍ ന്യൂറോ ഡിസീസാണെന്ന് സ്ഥിരീകരിച്ചത്.
അമ്മയെ പരിചരിക്കുന്നതിനിടെ തളര്‍ച്ചയുണ്ടായപ്പോള്‍ നടത്തിയ പരിശോധനയിലാണ് സ്വന്തം വൃക്കകള്‍ രണ്ടും തകരാറിലായ വിവരം ആഷ്‌ലി അറിയുന്നത്. അഭിനയ തൊഴിലിലെ സഹപ്രവര്‍ത്തരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ.
ടാപ്പിംഗ് തൊഴിലാളിയായ അച്ചനും പത്തുവയസുകാരനായ അനുജനുമടങ്ങുന്നതാണ് കുടുംബം. സ്വന്തമായ് ഒരു സെന്റ് ഭൂമിയുമില്ലാത്ത ഇവര്‍ ചിറ്റൂര്‍ അങ്കംവെട്ടിയില്‍ വാടക വീട്ടിലാണ് ഇപ്പോള്‍ താമസം.
Read More : Lifestyle Malayalam Magazine, Beauty Tips in Malayalam