ഒരു സ്ത്രീയുടെ ക്രൂരതയില്‍ രോഷം പൂണ്ടിരിക്കുകയാണ് സൈബര്‍ ലോകം. മലേഷ്യയിലാണ് സംഭവം. തമിഴ് സംസാരിക്കുന്ന ഒരു സ്ത്രീ ആറ് വയസുകാരിയായ കുട്ടിയെ അതിക്രൂരമായി മര്‍ദിക്കുന്ന വിഡിയോ ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.
എന്തിനാണ് മര്‍ദനം എന്നല്ലേ. ഭക്ഷണം തുപ്പിയതിന്. കുട്ടിയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചവിട്ടുകയും എല്ലാം ചെയ്യുന്നത് വിഡിയോയില്‍ കാണാം. ആരാണ് വിഡിയോ റെക്കോര്‍ഡ് ചെയ്തത് എന്നത് വ്യക്തമല്ല. മലേഷ്യയിലെ പുക്‌ചൊങ് പെര്‍ഡാനയിലാണ് സംഭവം.
2 മിനിറ്റ് 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വിഡിയോ. കുട്ടിയെ നോക്കാന്‍ വേണ്ടി മാതാപിതാക്കള്‍ ഏര്‍പ്പെടുത്തിയ സ്ത്രീയാണ് മര്‍ദനം നടത്തിയത്. മലേഷ്യന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതായാണ് വിവരം.
കുട്ടിയെ തല്ലരുതെന്നും മറ്റും പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ അത് ചെവിക്കൊള്ളാന്‍ സ്ത്രീ തയാറാകുന്നില്ല. ധൈര്യമുണ്ടെങ്കില്‍ നീ വിഡിയോ മീഡിയക്ക് അയക്ക് എന്ന് ധാര്‍ഷ്ട്യത്തോടെ സ്ത്രീ പറയുന്നുണ്ട്. കുട്ടിയെ തല്ലുന്നത് കണ്ട് വീട്ടിലെ പട്ടിക്കുട്ടി പോലും പേടിച്ച് മാറിപ്പോകുന്നതും കാണാം.
മര്‍ദനം സഹിക്കവയ്യാതെ കുട്ടി അലറി വിളിക്കുന്നത് വിഡിയോയില്‍ ശരിക്കും കാണാം. കുട്ടിയെ രക്ഷിച്ചെന്നും സ്ത്രീക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മലേഷ്യന്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Read More.. Viral Videos, Hot and viral, More viral stories