അടി തെറ്റിയ സെൽഫി:നഷ്ടം 2,00,000 ഡോളർ

സെൽഫി എടുക്കുന്നതിനിടെ ബാലൻസ് തെറ്റിയ യുവതി ശിൽപങ്ങൾ സ്ഥാപിച്ചിരുന്ന ഒരു തൂൺ മറിച്ചിടുകയും ഇത് ഒന്നിനു പിറകേ ഒന്നായി ഒരു നിരയിലെ മുഴുവൻ ശിൽപങ്ങൾ നശിക്കാൻ കാരണമാകുന്നതുമാണു വിഡിയോയിൽ ഉള്ളത്...

സെൽഫി പ്രേമം കൊണ്ടുണ്ടായ വൻ നഷ്ടങ്ങളിൽ ഒടുവിലത്തേതായി ഒരു സംഭവം കൂടി. ലോസ് ആഞ്ചൽസിലെ ഒരു ആർട് ഗ്യാലറിയിൽ സെൽഫി എടുക്കുന്നതിനിടെ ഒരു സ്ത്രീ തള്ളിയിട്ടു നശിപ്പിച്ചത് രണ്ടു ലക്ഷം ഡോളർ വിലമതിക്കുന്ന കലാസൃഷ്ടികൾ. മ്യൂസിയം പ്രദർശന ഹാളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് യു ട്യൂബിൽ വൈറലായത്.

സെൽഫി എടുക്കുന്നതിനിടെ ബാലൻസ് തെറ്റിയ യുവതി ശിൽപങ്ങൾ സ്ഥാപിച്ചിരുന്ന ഒരു തൂൺ മറിച്ചിടുകയും ഇത് ഒന്നിനു പിറകേ ഒന്നായി ഒരു നിരയിലെ മുഴുവൻ ശിൽപങ്ങൾ നശിക്കാൻ കാരണമാകുന്നതുമാണു വിഡിയോയിൽ ഉള്ളത്. ഹോങ്കോങ് കലാകാരൻ സൈമൺ ബിർച്ചിന്റെ നേതൃത്വത്തിൽ നടത്തിയ പ്രദർശനത്തിനിടെയാണു സംഭവം.രണ്ടാഴ്ച മുമ്പു നടന്ന സംഭവം വ്യാഴാഴ്ച ബിർച്ചിന്റെ സുഹൃത്താണ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തതെന്നാണു വിവരം.

മൂന്ന് അമൂല്യ ശിൽപങ്ങൾ പൂർണമായി നശിച്ചതായി മ്യൂസിയം അധികൃതർ പറഞ്ഞു.ബാക്കിയുള്ള എല്ലാത്തിനും തകരാറു സംഭവിച്ചിട്ടുണ്ട്. പ്രദർശനം കാണാൻ എത്തിയ മറ്റുള്ളവരും സെൽഫി എടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam