Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം മറന്നൊരു സ്നേഹ ചുംബനം, വൈറലായി രൺവീറും ദീപികയും

Deepika Padukone Ranveer Singh ദീപികയുടെയും രൺവീറിന്റെയും വൈറലാകുന്ന ഫോട്ടോ

ബോളിവുഡിലെ പ്രണയവും സൗഹൃദവുമൊക്കെ നാട്ടിൽ പാട്ടാണ്. ആരോരും അറിയാതെ പ്രണയിച്ചുനടന്ന് ഒരു സുപ്രഭാതത്തില്‍ ഞങ്ങള്‍ കാമുകീകാമുകന്മാരാണെന്നു പറയുന്നവരല്ല ഹിന്ദി സിനിമാലോകത്തെ ഗഡികൾ. കക്ഷികളെല്ലാം തങ്ങളുടെ ഇഷ്ടവും കറക്കവുമെല്ലാം ആരാധകരോടു പങ്കുവെക്കാൻ മറക്കാറില്ല. ബോളിവുഡിലെ ഇപ്പോഴത്തെ ഹിറ്റ് പ്രണയജോഡികളാണ് നടി ദീപിക പദുക്കോണും നടൻ രൺവീർ സിങ്ങും. ഇരുവരുടെയും കിടിലൻ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. 

രൺവീർ സിങ്ങിന്റെ ക‌ടുത്ത ആരാധകരിൽ ഒരാൾ പങ്കുവച്ച ചിത്രമാണ് സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. സ്വയംമറന്നു ചുംബിക്കാനൊരുങ്ങുന്ന ദീപികയും രണ്‍വീറുമാണ് ചിത്രത്തിലുള്ളത്. പക്ഷേ ചിത്രം ഇപ്പോള്‍ വൈറലാകുന്നുവെന്നു കരുതി അത്ര പുതിയതാണെന്നു തെറ്റിദ്ധരിക്കല്ലേ, വോഗ് മാഗസിനു വേണ്ടി ചെയ്ത 2015ലെ ഒരു ഫോട്ടോഷൂട്ട് വിഡിയോയിൽ നിന്നുള്ള ഒരു ദൃശ്യം മാത്രമാണത്. ബി ടൗണിലെ മെയ്ഡ് ഫോർ ഈച്ച് അദർ ജോഡികൾ ആണ് ദീപികയും രൺവീറും എന്നു പറഞ്ഞാണ് പലരും ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. 

എന്തൊരു ഹോട്ട് ലുക്ക്, സിനിമയിൽ പോലും ഇത്ര തീവ്രമായൊരു രംഗം കണ്ടിട്ടില്ലെന്നു വരെ ചിലർ പറഞ്ഞു. ഇതിനിടയിൽ ദീപികയും രൺവീറും പ്രണയത്തകർച്ചയിലാണെന്നു ഗോസിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെ ഇരുവരെയും വീണ്ടും ഒന്നിച്ചു കണ്ടതോടെ ആ പ്രചരണങ്ങൾക്ക് അവസാനമായിരുന്നു. ലോകം മുഴുവൻ തങ്ങൾ പ്രണയത്തിലാണെന്നു പറയുമ്പോഴും അല്ലെന്നോ ആണെന്നോ പറയാൻ ദീപികയും രൺവീറും ഇതുവരെയും തയ്യാറായിട്ടില്ല. 

Read more: Lifestyle Malayalam Magazine