ഐശ്വര്യയെ ചുംബിക്കുന്ന സൽമാൻ, വൈറലാകുന്ന ആ ചിത്രം ഫേക്ക്!!

ഐശ്വര്യയെ ചുംബിക്കുന്ന സൽമാൻ ഖാന്റെ ചിത്രം സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. കണ്ടപാതി ഇതു താരജോഡികളുടെ പ്രണയകാലത്തെ ഫോട്ടോ ആയിരിക്കും എന്നു കരുതി വൈറലാക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

ബോളിവുഡിലെ ഒരുകാലത്തെ പ്രണയജോഡികളായിരുന്ന സൽമാൻ ഖാനും ഐശ്വര്യ റായിയും ഇപ്പോൾ പരസ്പരം കണ്ടാൽപ്പോലും മിണ്ടാറില്ല. സിനിമയ്ക്കപ്പുറം ജീവിതത്തിലും ഇരുവരും ഒന്നിക്കണമെന്ന് ആരാധകർ ആഗ്രഹിച്ചുവെങ്കിലും അതു സംഭവിച്ചില്ലെന്നു മാത്രമല്ല ആഷ് അഭിഷേകിനെ വിവാഹം കഴിച്ച് ഒരു കുഞ്ഞിന്റെ അമ്മയുമായി. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല, ഐശ്വര്യയെ ചുംബിക്കുന്ന സൽമാൻ ഖാന്റെ ചിത്രം സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. കണ്ടപാതി ഇതു താരജോഡികളുടെ പ്രണയകാലത്തെ ഫോട്ടോ ആയിരിക്കും എന്നു കരുതി വൈറലാക്കുന്നവരുടെ ശ്രദ്ധയ്ക്ക് – അതു തികച്ചും ഒരു വ്യാജ ചിത്രമാണ്. 

ആഷും സല്ലുവും ബ്രേക്കപ്പ് ആയി പുതിയ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടു േപാകുന്നുണ്ടെങ്കിലും പഴയതൊന്നും മറക്കാൻ ആരാധകർ തയാറല്ല. ഏതോ ഒരാൾ ഒരു കൗതുകത്തിനെന്നോണം പടച്ചുവിട്ട ചിത്രത്തിന്റെ വാസ്തവം എന്താണെന്നു പോലും ആലോചിക്കാൻ നിൽക്കാതെ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് പലരും. ഐശ്വര്യ റായിയുടെയും സൽമാൻ ഖാന്റെയും പേരിലുള്ള വിവിധ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലും ചിത്രം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

2002ലാണ് ബോളിവുഡ് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് സൽമാനും ഐശ്വര്യയും ബ്രേക്കപ് ആയെന്ന വാർത്ത പുറത്തു വരുന്നത്. ആത്മസംയമനമില്ലാതെ എ​പ്പോഴും ബഹളം വച്ചുനടന്നിരുന്ന സൽമാന്റെ സ്വഭാവമാണ് ആഷിനെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിച്ചിരുന്നതത്രേ. സല്‍മാന്റെ ഭാഗത്തു നിന്നും ശാരീരികമായും വൈകാരികമായും താൻ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് ഐശ്വര്യ പിന്നീടു വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രണയത്തിനു ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞതിനുശേഷം ഇരുവരെയും ഒരു പൊതുവേദികളിൽ പോലും ഒന്നിച്ചു കണ്ടിട്ടുമില്ല. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam