Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾ വിവാഹം അറിയിച്ചില്ല; ഫെയ്സ്ബുക്കിൽ ലൈവായി അച്ഛന്റെ ആത്മഹത്യ !

Suicide തുർക്കി സ്വദേശിയായ അയ്ഹാന്‍ ഉസുൻ എന്ന അമ്പത്തിനാലുകാരനാണ് മനംനൊന്ത് ഈ കടുംകൈ ചെയ്തത്...

മകളുടെ വിവാഹം താൻ ആഗ്രഹിച്ചതുപോലെ നടത്തണമെന്നായിരുന്നു ആ അച്ഛന്റെ ആഗ്രഹം. എന്നാൽ മകൾ തന്നോടു വിവാഹക്കാര്യം പറയാതിരിക്കുക മാത്രമല്ല അച്ഛനെന്ന സ്ഥാനം പോലും തരാതിരുന്നപ്പോൾ ആ അച്ഛൻ ശരിക്കും തകർന്നു പോയി. ഒടുവിൽ ലോകം മുഴുവൻ കാൺകെ അദ്ദേഹം തന്റെ നേർക്കു നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ഏതെങ്കിലും സിനിമയിലെ കഥയല്ല പറഞ്ഞു വരുന്നത് യഥാർഥ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. 

തുർക്കി സ്വദേശിയായ അയ്ഹാന്‍ ഉസുൻ എന്ന അമ്പത്തിനാലുകാരനാണ് മനംനൊന്ത് ഈ കടുംകൈ ചെയ്തത്. തന്റെ അനുവാദമില്ലാതെ മകൾ വിവാഹം ചെയ്തതിൽ സഹിക്കവയ്യാതായാണ് ഉസുൻ നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്, അതും ഫെയ്ബുക്കിൽ ലൈവായി. ഒരു ഫോണ്‍കോൾ വഴിയായിരുന്നു ഉസുൻ മകളുടെ വിവാഹത്തെക്കുറിച്ചു വിവരമറിഞ്ഞത്. മകളുടെ വിവാഹ നിശ്ചയമാണെന്നും വന്നു പങ്കുകൊള്ളണം എന്നുമായിരുന്നു അറിയിച്ചത്. തന്നെക്കുറിച്ച് ആരും അന്വേഷിച്ചില്ല, ഒരു മനുഷ്യനായി പോലും ആരും പരിഗണിച്ചില്ലെന്നും ഉസുൻ വിഡിയോയിൽ പറയുന്നുണ്ട്. 

''മകളുടെ വരന്റെ അച്ഛനാണ് തന്റെ സ്ഥാനത്തു നിന്നും ചടങ്ങുകൾക്കു നേതൃത്വം കൊടുത്തത്. മകളുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ആരും പറഞ്ഞതേയില്ല. എങ്കിലും മകളും കുടുംബവും തന്നെ  സ്നേഹത്തോടെ ക്ഷണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഭാര്യ വിളിച്ചപ്പോൾ എന്താണ് നേരിൽ വന്നു പറയാത്തതെന്നു ചോദിച്ചിരുന്നു, എന്നെ വന്നു കാണാൻ താൽപര്യമില്ലെന്നായിരുന്നു അവരുടെ മറുപടി. നിങ്ങളിൽ ചിലർക്കും ചിലപ്പോൾ ഇതൊരു ഷോ ആണെന്ന് തോന്നിയേക്കാം, എന്റെ ഈ അവസ്ഥ മറ്റാർക്കും വരരുതേ എന്നാണ് ആഗ്രഹിക്കുന്നത്''- ഉസുൻ പറഞ്ഞു.

അൽപസമയത്തിനകം തോക്കിലെ നിറയൊഴിച്ച് താൻ ഈ ലോകത്തോടു വിടപറയുമെന്നും തന്റെ ഈ അവസ്ഥയ്ക്കു കാരണക്കാരായ ഭാര്യയോ മകളോ വന്നു കാണരുതെന്നും ഉസുൻ പറയുന്നുണ്ട്. ലൈവ് സ്ട്രീമിങ്ങിനിടെ ഉസുനോടു പലരും ആത്മഹത്യ ചെയ്യരുതെന്നു പറയുന്നതു കാണാമായിരുന്നു. എന്നാൽ ആ വാക്കുകൾക്കൊന്നും ചെവി കൊടുക്കാൻ നിൽക്കാതെ ഉസുൻ ഈ ലോകത്തോടു തന്നെ ഗുഡ്ബൈ പറഞ്ഞു പോയി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam