Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഓർക്കുക ഓരോ സ്ത്രീയും ആരുടെയോ മകളോ അനിയത്തിയോ ആണ്' , വൈറല്‍ വിഡിയോ

React നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന വാസ്തവത്തിന്‍റെ നേര്‍രൂപമാണ് മൂന്നു മിനിറ്റു മാത്രമുള്ള ഈ വിഡിയോ...

സ്വന്തം മകൾക്കോ അനിയത്തിക്കോ മാത്രം എന്തെങ്കിലും സംഭവിച്ചാൽ പ്രതികരിക്കുന്ന ജനതയ്ക്കു മുന്നിൽ ഒരു ചോദ്യചിഹ്നമാവുകയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്ന ഒരു വിഡിയോ. ഓർക്കുക ഓരോ സ്ത്രീയും ആരുടെയോ മകളോ അനിയത്തിയോ ആണെന്ന്. ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകൾക്കു വഴിവെച്ചിരിക്കുന്നൊരു വിഡിയോ ആണിത്. ഡയലോഗുകളില്ല, ഉദ്വേഗജനകമായ സന്ദര്‍ഭങ്ങളില്ല, പക്ഷേ ഇതു കണ്ടവരുടെയൊക്കെ മനസ്സില്‍ ചാട്ടുളിപോലെ കൊണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്. 

നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന വാസ്തവത്തിന്‍റെ നേര്‍രൂപമാണ് മൂന്നു മിനിറ്റു മാത്രമുള്ള ഈ വിഡിയോ. ഒരു ബസിലെ യാത്രക്കാരെ കേന്ദ്രീകരിച്ചു നടക്കുന്ന സംഭവമാണിത്. യാത്രക്കാരില്‍ അച്ഛനും മകളും സഹോദരനും സഹോദരിയുമൊക്കെയുണ്ട് ഒരു പെണ്‍കുട്ടിയാകട്ടെ ഒറ്റയ്ക്കും. അവളെ ശല്യപ്പെടുത്തുന്നവരില്‍ നിന്നും ഒഴിഞ്ഞുമാറാനല്ലാതെ അവള്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല, ആരുമാരും പ്രതികരിക്കുന്നുമില്ല. 

എന്നാല്‍ സ്വന്തം മകൾക്കും സഹോദരിക്കും  ഇതേ അനുഭവം ഉണ്ടായപ്പോള്‍ അവര്‍ പ്രതികരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. ഈ ചിന്താഗതിക്കെതിരെ വിരല്‍ ചൂണ്ടുകയാണീ വിഡിയോ. അപകടം സംഭവിക്കാന്‍ കാത്തുനില്‍ക്കാതെ പ്രതികരിക്കൂ എന്നാണ് വിഡിയോയിലൂടെ പങ്കുവയ്ക്കുന്ന സന്ദേശം,.

 2 ദിവസം കൊണ്ട് 20 ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്. ബസില്‍, ട്രെയിനില്‍ ബസ് സ്റ്റോപ്പില്‍, അങ്ങനെ പൊതുഇടങ്ങളിലെല്ലാം സ്ത്രീ സുരക്ഷിതയാകേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്നുകൂടി ഈ വിഡിയോ ഓര്‍മ്മപ്പെടുത്തുന്നു. പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു തലമുറ ഇവിടെയുണ്ടെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കാം എന്നാണ് വിഡിയോ വ്യക്തമാക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam