Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതി നൽകിയ ഭാര്യയെ ചേർത്തു പിടിച്ച് പ്രണയഗാനം, പൊലീസ് സ്റ്റേഷനിൽ നാടകീയരംഗം

Love തനിക്കെതിരെ പരാതി നൽകിയ ഭാര്യയെ തണുപ്പിക്കാനായി ആ ഭർത്താവ് 'ബദ്‌ലാപൂര്‍' എന്ന ചിത്രത്തിലെ ഒരു ഹിറ്റു പ്രണയഗാനമാണു ...

ഭാര്യാ–ഭർതൃ ബന്ധത്തിൽ ഇണക്കങ്ങളും പിണക്കങ്ങളും വരുന്ന വഴിയേതെന്ന് ആർക്കും പ്രവചിക്കാനാവില്ല. പരാതിയും പരിഭവങ്ങളുമൊക്കെ കൂടിക്കൂടിയാണ് ഒരു വഴക്കിലേക്കെത്തുന്നത്. എന്നുകരുതി ജീവിതകാലം മുഴുവൻ ആ വഴക്കുനീളുകയുമില്ല, ഇരുവരിലും ആരെങ്കിലും ഒരാൾ പ്രശ്നത്തെ മനസ്സിലാക്കാൻ ശ്രമിക്കുകയും പങ്കാളിയുടെ സ്ഥാനത്തു നിന്നുകൂടി ചിന്തിക്കുകയും ചെയ്യുമ്പോൾ ഏതു പ്രശ്നമാണ് പമ്പക‌ടക്കാത്തത്. 

അത്തരത്തില്‍ മഴക്കാറുപോലെ ഇരുണ്ടുനിന്നിരുന്ന വഴക്ക് ഒരു മഴപ്പെയ്ത്തിൽ അലിഞ്ഞില്ലാതായതുപോലെയുള്ള രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഭർത്താവിനെതിരെ പരാതി നൽകി പ്രശ്നം പരിഹരിക്കാൻ എത്തിയ ഭാര്യയോട് സ്വാഭാവികമായും ദേഷ്യത്തോടെയായിരിക്കും ഭർത്താവ് പ്രതികരിക്കുക എന്നാകും എ​ല്ലാവരും ചിന്തിക്കുക. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെപോലും ഞെട്ടിച്ചുകൊണ്ട് അയാൾ അവരെ ചേർത്തുപിടിച്ച് ഒരുഗ്രൻ പ്രണയഗാനം അങ്ങുപാടി. 

ജാൻസി പൊലീസ് സ്റ്റേഷനിലാണ് നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്. തനിക്കെതിരെ പരാതി നൽകിയ ഭാര്യയെ തണുപ്പിക്കാനായി ആ ഭർത്താവ് 'ബദ്‌ലാപൂര്‍' എന്ന ചിത്രത്തിലെ ഒരു ഹിറ്റു പ്രണയഗാനമാണു പാടിയത്. ആതിഫ് അസ്‌ലം പാടിയ 'ജീനാ ജീനാ' എന്നു തുടങ്ങുന്ന ഗാനം ഒട്ടും മോശമാക്കാതെ പ്രണയാതുരമായി അദ്ദേഹം പാടിയപ്പോൾ ഭാര്യയുടെ പിണക്കം അവിടെ അവസാനിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ.

കണ്ടുനിന്ന െപാലീസ് ഉദ്യോഗസ്ഥരെല്ലാം ഇരുവരുടെയും സ്നേഹ നിമിഷങ്ങളെ സന്തോഷത്തോടെ എതിരേറ്റു. വിവാഹ ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിക്കാനായി ഫാമിലി കൗൺസിലിങ് സെന്ററിൽ എത്തിയതായിരുന്നു അവർ. പ്രണയത്തിന്റെ വിജയഘോഷം എന്നു പറഞ്ഞ് ഐപിഎസ് ഓഫീസറായ മധുർ വർമയാണ് പിന്നീട് ഈ രംഗങ്ങൾ ട്വീറ്റ് ചെയ്തത്. 

'' ഒരു ദമ്പതികൾക്കിടയിൽ വഴക്കുണ്ടായി. മാസങ്ങൾക്കു മുമ്പ് ഭാര്യ ഭർത്താവിനെതിരെ ജാൻസി പൊലീസിൽ പരാതിയും നൽകി. പക്ഷേ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ വച്ച് ഭാര്യക്കായി ഒരു ഗാനം പാടി അവളെ തണുപ്പിച്ചു. പ്രണയം വിജയഘോഷം മുഴക്കുന്നു''– എന്നായിരുന്നു മധുർ വർമയുടെ ട്വീറ്റ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam