Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപ്പെട്ടെന്നു കരുതിയ മകന്‍ 9 മാസങ്ങൾക്കൊടുവിൽ കൺമുന്നിൽ വന്നപ്പോൾ ; വിഡിയോ

Father resuce son ഒരു മാളില്‍ പോയപ്പോഴാണ് രണ്ടുമൂന്നു പേർക്കൊപ്പം തന്റെ മകനെ ചിൻ സോങ്ങോങ് കണ്ടത്. അപ്പോഴേക്കും ...

മക്കളെ നഷ്ടപ്പെടുന്നതാണ് ഓരോ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും വലിയ വേദന. കൈ വളരുന്നോ കാൽ വളരുന്നോ എന്നു നോക്കി ദേഹത്തൊരു മുറിവു പോലും വരാൻ അനുവദിക്കാതെ അത്രയും കരുതലോടെയാണ് അച്ഛനമ്മമാർ മക്കളെ സംരക്ഷിക്കുന്നത്. അതിനിടെ അപ്രതീക്ഷിതമായി അവർക്കെന്തെങ്കിലും സംഭവിച്ചാലോ? തകർന്നു പോകും മാതാപിതാക്കളുടെ ജീവിതം. അത്തരത്തിലൊരു അനുഭവത്തിലൂടെയായിരുന്നു ച‌െൻ സോങ്ങോങ് എന്ന ചൈന സ്വദേശിയുടെ ജീവിതത്തിലും ഉണ്ടായത്. നഷ്ടപ്പെടലിന്റെയും ഒന്നിച്ചു ചേരലിന്റെയും ഒരപൂർവ കഥയാണിത്. 

ചെന്‍ േസാങ്ങോങ്ങിന്റെ മകനായ ചെൻ ജിയാഫു ബന്ധുവിനൊപ്പം താമസിക്കവേയാണ് ആ സംഭവമുണ്ടായത്. വീട്ടിൽ നിന്നും അജ്ഞാതരായ ചിലർ കുട്ടിയെ തട്ടിക്കൊണ്ടുപോയി. സംഭവം അറിഞ്ഞ് പൊലീസില്‍ പരാതി നൽകി നാടൊട്ടുക്കും തിരച്ചിൽ ന‌ടത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് അത്ഭുതമെന്നതുേപാലെ അതു സംഭവിച്ചത്. തട്ടിക്കൊണ്ടുപോയവരിൽ നിന്നുതന്നെ ആരുടെയും സഹായമില്ലാതെ ചെൻ സോങ്ങോങ് മകനെ കണ്ടെത്തി. 

ഒരു മാളില്‍ പോയപ്പോഴാണ് രണ്ടുമൂന്നു പേർക്കൊപ്പം തന്റെ മകനെ ചിൻ സോങ്ങോങ് കണ്ടത്. അപ്പോഴേക്കും അവനെ കാണാതായി ഒമ്പതു മാസം കഴിഞ്ഞിരുന്നു.  ക്വിൻസിൻ ടൗൺപ്ലാസയിലൂടെ പോകവേയാണ് മനുഷ്യക്കടത്തുകാർക്കൊപ്പം സോങ്ങോങ് മകനെ കണ്ടെത്തിയത്. മനുഷ്യക്കടത്തുകാർ സ്ഥലം വിടുംമുമ്പ് സോങ്ങോങ്ങ് തന്റെ മകനെ കൂട്ടുകയും സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് ആറു വർഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ്.  

എന്തായാലും മാസങ്ങൾ നിരാശയോടെ കാത്തിരുന്നുവെങ്കിലും ഒടുവിൽ തങ്ങളുടെ മകനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ േസാങ്ങോങ്ങിന്റെ കുടുംബം. മനുഷ്യക്കടത്തുകാർക്കൊപ്പം അവനെ കണ്ടപ്പോൾ സംയമനം കൈവിടാതെ മകനെ ചേർത്തു പിടിക്കുകയും ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതുമാണ് സോങ്ങോങ്ങിന് അപായമൊന്നും സംഭവിക്കാതെ മകനെ തിരിച്ചു കിട്ടാൻ കാരണമായത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam