കജോളിന്റെയും അജയ് ദേവ്ഗണിന്റെയും ഈ െസൽഫിക്കു പിന്നില്‍ !

അജയ് ദേവ്ഗണും കജോളും

ഏതൊരു െസലിബ്രേഷനും അൽപം കളർഫുൾ ആകണമെങ്കിൽ സെല്‍ഫികൾ വേണം. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച് സെൽഫിയെന്നാൽ പലർക്കും ജീവിതം തന്നെയാണ്. ഭർത്താവിനോടോ ബോയ്ഫ്രണ്ടിനോടോ വരൂ നമുക്കൊരു സെൽഫിയെടുക്കാം എന്നു പറയാത്തവർ കുറവായിരിക്കും. പക്ഷേ പുരുഷന്മാർ ഇക്കാര്യത്തിൽ അത്ര തൽപരരല്ല, എന്തിനധികം ബോളിവുഡ് താര ദമ്പതികൾ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും കാര്യത്തിലും ഇതിനൊരു മാറ്റവുമില്ല.

കജോളിന്റെ ഫോണെടുത്താൽ ഏറ്റവുമധികം കാണാന്‍ കഴിയുന്നത് സെൽഫികളായിരിക്കും. അത്രയ്ക്കു പ്രിയമാണ് കക്ഷിക്ക് സെൽഫികളോട്. പക്ഷേ ഭർത്താവ് അജയ് ദേവ്ഗർ നേരെ ഓപ്പോസിറ്റ് ആണ്, താരത്തിന് ഇതിനോടൊന്നും അത്ര വലിയ പ്രിയമില്ല. ഇതു വെറുതെയങ്ങു പറയുന്നതല്ല ഇരുവരുടെയും ട്വിറ്റർ ഫോട്ടോയിൽ നിന്നു തന്നെ വ്യക്തമാകുന്നതാണ്. അജയ് ദേവ്ഗണുമൊത്തു നിൽക്കുന്ന സെല്‍ഫിക്ക് ഇരുവരും നൽകിയിരിക്കുന്ന കാപ്ഷനും രസകരമാണ്.

നിറപുഞ്ചിരിയോടെ നിൽക്കുന്ന കജോളും സ്വതസിദ്ധമായ ഗൗരവത്തിൽ നിൽക്കുന്ന അജയ് ദേവ്ഗണുമാണ് ഫോട്ടോയിലുള്ളത്. ഇനി ആരാധകരെ കയ്യിലെടുത്ത കജോളിന്റെ ആ കാപ്ഷൻ എന്താണെന്നല്ലേ? 

'' ഞാൻ: നമുക്കൊരു സെൽഫിയെടുത്താലോ..?അജയ്: ഇനിയുമോ?

പല ഭാര്യ–ഭർത്താക്കന്മാരുടെയും ജീവിതത്തിൽ മിക്കവാറും ഉണ്ടാകാനിടയുള്ള സംഭാഷമായതുകൊണ്ടു തന്നെ കജോളിന്റെ കാപ്ഷൻ സമൂഹമാധ്യമത്തിലുള്ളവർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. 

ഇനി ഭാര്യയുടെ ക്യാപ്ഷന്‍ കണ്ട് അജയ് ദേവ്ഗൺ മിണ്ടാതിരുന്നെന്നു കരുതണ്ട, പ്രിയപത്നിക്കു അജയ് കിടിലൻ മറുപടിയും നൽകി. '' പ്രണയത്തിനു വേണ്ടി നാം ചെയ്യുന്ന കാര്യങ്ങൾ... വിവാഹത്തിനു വേണ്ടിയും...'' കുടുംബജീവിതത്തിലെ സ്നേഹത്തിനും സന്തോഷത്തിനും ചെയ്യേണ്ടി വരുന്ന ചില കാര്യങ്ങളിലൊന്ന് എന്നാണ് അജയ് ഉദ്ദേശിച്ചതെന്നു പ്രത്യേകം പറയേണ്ടല്ലോ. 

അജയ് ചിരിക്കാതിരിക്കുന്നതിനെ ട്രോൾ ചെയ്താണ് പലരും ചിത്രം പങ്കുവെക്കുന്നത്. മുഖത്തെ മാഞ്ഞ ചിരി വിവാഹിതനാണെന്നതിന്റെ തെളിവാണെന്നും ഇത്രയും സുന്ദരിയായൊരു സ്ത്രീക്കൊപ്പം സെൽഫിയെടുക്കാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാനാണെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam