മറ്റേതൊരു പെൺകുട്ടികളെയും പോലെയായിരുന്നു അവൾ. എന്നാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ സുന്ദരിയായ ആ പെൺകുട്ടിയിൽ കണ്ട മാറ്റങ്ങൾ സുഹൃത്തുക്കളെയും നാട്ടുകാരെയുമൊക്കെ ഒരുേപാലെ അമ്പരപ്പിച്ചു. ഒരു നടിയോടു തോന്നിയ കടുത്ത ആരാധനയുടെ പുറത്ത് അവൾ തന്റെ ജീവിതം ഇല്ലാതാക്കുകയാണോ എന്നു പലരും അടക്കം പറഞ്ഞു. എല്ലാവരെയും ഞെട്ടിപ്പിച്ച സഹർ തബാർ എന്ന ആ പെൺകുട്ടി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സമൂഹമാധ്യമത്തിന്റെ പ്രിയവിഷയമാവുകയും ചെയ്തു.
ആഞ്ചലീന ജോളിയെപ്പോലെയാകാൻ ശ്രമിച്ചു വിരൂപയായ പെൺകുട്ടി എന്ന പേരിലായിരുന്നു സഹറിന്റെ ചിത്രങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായിരുന്നത്. ആഞ്ചലീന േജാളിയുടെ കടുത്ത ആരാധികയായ ഇറാനിയൻ യുവതി അമ്പതോളം സർജറികൾ ചെയ്ത് അവസാനം മുഖം സോംബികളെപ്പോലെ വികൃതമായെന്നും പറഞ്ഞ് മാധ്യമങ്ങൾ വാർത്ത കൊണ്ടാടുകയും ചെയ്തു. എന്നാൽ അതിലൊരു തിരുത്തുണ്ടെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹർ തന്നെ. തന്റെ മുഖത്ത് അമ്പതു സർജറികൾ നടത്തിയെന്നത് വാസ്തവ വിരുദ്ധമാണെന്നു പറയുന്നു സഹർ.
തന്നെക്കുറിച്ച് ഇത്തരം പ്രചരണങ്ങൾ നടത്തിയവരെല്ലാം പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? അവർ സാങ്കേതികവിദ്യയെക്കുറിച്ചോ മേക്കപ്പിനോ കുറിച്ചോ ഒന്നും കേട്ടിട്ടേയില്ലെന്നു തോന്നുന്നുവെന്നും സബർ പറഞ്ഞു. അമ്പതു സർജറികൾ ചെയ്തുവെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും വെറും ഒരു സർജറി മാത്രമേ തന്റെ മുഖത്തു ചെയ്തിട്ടുള്ളുവെന്നും സബർ പറഞ്ഞു. ഇതു വ്യക്തമാക്കിയുള്ളൊരു പോസ്റ്റും സബർ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
''തന്നെയും തന്റെ കുടുംബത്തെയുംകുറിച്ച് ചില പേജുകളിൽ വന്ന കാര്യങ്ങൾ അസൂയ മൂത്തു പലരും നടത്തിയ കുപ്രചരണങ്ങളാണ്. പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ യാതൊരു ദയയും ഇല്ലാതെ മറ്റുള്ളളരെ വിധിക്കുകയാണ്. സഹർ തബാർ എന്ന പേര് നിങ്ങൾ വിചാരിക്കുന്നതിലുപരി നല്ലൊരു രീതിയിൽ ലോകം മുഴുവൻ അറിയപ്പെടും, അന്ന് ചിന്തിക്കാതെ പറഞ്ഞുകൂട്ടിയ കാര്യങ്ങളുടെ പേരിൽ ഒരുപാടുപേർ ഖേദിക്കും. എന്റെ ഇഷ്ടങ്ങളെ ദയവായി ബഹുമാനിക്കൂ.''- സഹർ പറഞ്ഞു.
ടെക്നോളജിയും മേക്കപ്പുമാണ് തന്റെ ആ ലുക്കിനു പുറകിലെന്നു മനസ്സിലാകാതെയാണ് പലരും കുപ്രചരണങ്ങൾക്കു കൂട്ടുപിടിച്ചതെന്നു പറയുകയാണ് സഹർ. ചിലരൊക്കെ സബർ അമ്പതു സർജറികൾ ചെയ്തു പരത്തിയെന്നു പറഞ്ഞപ്പോൾ അവരുടെ ആരാധകർ പറഞ്ഞത് അതെല്ലാം വെറും മേക്അപ് മാത്രമാണെന്നാണ്. സർജറിക്കു മുമ്പേയുള്ള സബറിന്റെ മുഖവും ഇപ്പോഴത്തെ മുഖവും താരതമ്യം നടത്തി ഇൻസ്റ്റഗ്രാമിലും മറ്റും അക്ഷരാർഥത്തിൽ വ്യക്തിഹത്യ തന്നെയാണ് നടത്തുന്നത്.
സർജറിക്കു മുമ്പ് സബർ സുന്ദരിയായിരുന്നുെവന്നും എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നും ഭ്രാന്തൻ തീരുമാനമെന്നുമൊക്കെ പലരും പറഞ്ഞെങ്കിലും അതൊന്നും സബറിനെ തെല്ലും ബാധിച്ചിരുന്നില്ല. ചുണ്ടുകൾ വലുതാക്കാനും കവിളെല്ലുകൾ അൽപം കൂടി ടോൺ ചെയ്തെടുക്കാനുമായിരുന്നു പത്തൊമ്പതുകാരിയായ സഹർ സര്‍ജറി ചെയ്തത്.
പ്ലാസ്റ്റിക് സര്‍ജറി കൂടാതെ ആഞ്ജലിനയെപ്പോലെ ബോഡി ഫിറ്റ് ആകാന്‍ ഡയറ്റിങ്ങും വ്യായാമങ്ങളും ചെയ്യാറുണ്ടത്രെ തബാര്‍. ഇത്തരത്തിലുള്ള ചില ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും പുതിയ വെളിപ്പെടുത്തല്‍ സഹറിനെ കണ്ടു ഞെട്ടിത്തരിച്ചിരുന്നവർക്കൊക്കെ ഒരു ആശ്വാസമായിരിക്കുകയാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam