Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പോ അണ്ണാച്ചി പിന്നെ വാ' സൗഭാഗ്യയുടെ ഒന്നൊന്നര ഡബ്സ്മാഷ്!

Sowbhagya Venkitesh സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഡബ്സ്മാഷ് എന്നാൽ ആദ്യം മനസ്സിൽ തെളിയുന്ന മുഖം നർത്തകിയും താരാ കല്ല്യാണിന്റെ പുത്രിയുമായ സൗഭാഗ്യയുടേതാകും. തമിഴോ മലയാളമോ എന്നു വേണ്ട തൊട്ടതെല്ലാം പൊന്നാക്കുന്ന ഡബ്സ്മാഷുകളായിരുന്നു സൗഭാഗ്യയുടേത്. നെ‌ടുനീളന്‍ ഡയലോഗുകളും കോമഡി രംഗങ്ങളും ഒക്കെ ഒരുപോലെ മനോഹരമായി അവതരിപ്പിച്ച പ്രതിഭ. ഇപ്പോഴിതാ സൗഭാഗ്യയുടെ മറ്റൊരു ഡബ്സ്മാഷ് വി‍ഡിയോ കൂടി സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു കോമ‍ഡി നാടകത്തിനാണ് സൗഭാഗ്യ അനായാസേന ചുണ്ടുകൾ അനക്കി ഭാവം പകർന്ന് കിടിലനാക്കിയത്. 

കലാഭവന്‍ ഗിന്നസ് മനോജും സംഘവും വേദികളിൽ സ്ഥിരമായി അവതരിപ്പിക്കാറുള്ള കോമഡി നാടകമാണ് സൗഭാഗ്യ ഡബ്സ്മാഷിലൂടെ പുനരവതരിപ്പിച്ചത്. ഒരു നാടകം സംവിധാനം ചെയ്യാൻ ചില്ലറ പാടല്ല എന്ന കാപ്ഷനോടെ േപാസ്റ്റ് ചെയ്ത ഡബ്സ്മാഷ് ഇതിനകം തന്നെ നാലായിരത്തിനടുത്ത് ഷെയറുകളും പന്ത്രാണ്ടായിരം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇന്നത്തെ പല നടിമാരേക്കാളും വെല്ലുന്ന അഭിനയമാണ് സൗഭാഗ്യയുടേതെന്നാണ് പലരുടെയും കമന്റുകൾ. 

Sowbhagya Venkitesh സൗഭാഗ്യ അച്ഛൻ രാജാറാമിനും അമ്മ താരാ കല്യാണിനുമൊപ്പം

നേരത്തെയും വ്യത്യസ്തമായ ഡബ്സ്മാഷുകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ. സലിംകുമാറിന്റെ കടുത്ത ആരാധികയായ സൗഭാഗ്യയുടെ മിക്ക ഡബ്സ്മാഷുകളും സലിം കുമാർ സിനിമകളിലെ കോമഡി രംഗങ്ങളുമാണ്. ഡാൻസാണ് തന്റെ റിയൽ പാഷൻ എന്നാണ് സൗഭാഗ്യ പറയാറുള്ളത്. ഡിഗ്രിയും പിജിയുമെല്ലാം ഡാൻസിലായിരുന്നു. ഒഴിവു സമയത്താണ് കക്ഷി ഡബ്‌സ്മാഷ് വിഡിയോകൾ ചെയ്യുന്നത്. 

ഡബ്സ്മാഷുകളിലൂട‌െ ഇത്ര നല്ല അഭിനയം കാഴ്ച വെക്കുന്ന സുന്ദരിയെ എന്താണു സിനിമയിൽ കാണാത്തതെന്ന് അത്ഭുതപ്പെടുന്നവരും ഉണ്ട്. എന്നാൽ നല്ല ഓഫറുകൾ വരികയാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ താ‍ൽപ്പര്യമുണ്ടെന്നാണ് ഇതിനോട് സൗഭാഗ്യ പറഞ്ഞിരുന്നത്. ആളുകൾ തിരിച്ചറിയണമെങ്കിൽ സിനിമയിലോ സീരിയലിന്റെ ഒന്നും അഭിനയിക്കേണ്ട. സോഷ്യൽ മീഡിയ അതിനേക്കാളും പവർഫുൾ ആണെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. 

അടുത്തിടെ അന്തരിച്ച നടൻ രാജാറാമിന്റെ മകളാണ് സൗഭാഗ്യ. ഡബ്സ്മാഷ് മേഖലയിലേക്ക് എത്താൻ തന്നെ പ്രചോദിപ്പിച്ചിരുന്നത് അച്ഛനായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. ‌

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam