Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഫലം 45 ലക്ഷമോ? വാർത്തയോട് അശ്വതിയുടെ പ്രതികരണം

Aswathy Sreekanth അശ്വതി ശ്രീകാന്ത്

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അശ്വതിയുടെ പ്രതിഫലം സംബന്ധിച്ച പുതിയ ചർച്ചകളാണ് സമൂഹമാധ്യമത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. തനിക്ക് 45 ലക്ഷം രൂപയാണ് പ്രതിഫലം എന്ന വാര്‍ത്ത കേട്ട് അശ്വതി േപാലും ഞെട്ടിത്തരിച്ചിരിക്കുകയാണ്. എന്തായാലും തന്നെസംബന്ധിച്ചു പുറത്തുവന്ന ഈ പുതിയ വാർത്തയോട് ഫേസ്ബുക് വഴി രസകരമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് അശ്വതി ഇപ്പോൾ. 

നിങ്ങളറിഞ്ഞോ നമ്മ വേറെ ലെവൽ ആയെന്നു പറഞ്ഞാണ് അശ്വതി ഫേസ്ബുക് േപാസ്റ്റ് ആരംഭിക്കുന്നത്. സൂപ്പർ സ്റ്റാറുകളുടെ അടുത്തൊക്കെ വന്നെത്തിയെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളണ്ടേ എന്നുമാണ് അശ്വതി പറയുന്നത്. അശ്വതിയുടെ പോസ്റ്റിലേക്ക്...

''നിങ്ങളറിഞ്ഞോ...നമ്മ വേറെ ലെവൽ ആയിട്ടാ... സൂപ്പർ സ്റ്റാർസിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!! 

അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ...?? 

ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇൻബോക്സിൽ വന്നു ചോദിക്കുന്നവർക്ക് വേണ്ടി ഒരു നിമിഷം മൗനം !! ''

അവതാരക എന്ന നിലയിൽ മലയാളി പ്രേക്ഷകരുടെ മനം കവർന്ന അശ്വതി റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. ചിരിച്ചും ചിന്തിപ്പിച്ചും ഒപ്പം ചേർന്ന അശ്വതി അടുത്തിടെ '' ഠാ ഇല്ലാത്ത മുട്ടായികൾ'' എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. പ്രവാസ ലോകത്തെത്തിയതിനു ശേഷമായിരുന്നു അശ്വതി എഴുത്തിലേക്കു തിരിഞ്ഞത്. ഭർത്താവ് ശ്രീകാന്ത് ദുബായിയിൽ സ്വന്തമായൊരു സ്ഥാപനം നടത്തുന്നു, നാലു വയസ്സുകാരി പത്മയാണ് മകൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam