Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 വർഷമായി 20 പ്രേതകാമുകന്മാരുമായി ബന്ധം; യുവതിയുടെ വെളിപ്പെടുത്തൽ

Ghost ഭർത്താവ് അടുത്തുവരുന്ന സമയത്ത് പ്രേതകാമുകന്മാരുടെ സാന്നിധ്യമുണ്ടെങ്കിൽ അവർ അദ്ദേഹത്തെ ആക്രമിക്കുമായിരുന്നു...

പ്രേതകാമുകന്മാരുമായുള്ള അവിശ്വസനീയമായ ബന്ധം പങ്കുവച്ച് യുവതി. ഇംഗ്ലണ്ട്കാരിയായ അമെത്യസ്റ്റ് റീലം എന്ന 27കാരിയാണ് ഒരു ചാനൽ പരിപാടിയിൽ അവതാരകനെപ്പോലും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 12 വർഷമായി 20ലധികം പ്രേതകാമുകന്മാർ തന്റെ കിടകയ്ക്കരികൾ വരുമെന്നാണ് യുവതി പറയുന്നത്. 12 വർഷങ്ങൾക്കുമുമ്പ് ഭർത്താവിനൊപ്പം പുതിയ വീട്ടിൽ താമസമാക്കിയ കാലം. ഭർത്താവില്ലാതിരുന്ന ഒരു രാത്രി ഉറങ്ങുമ്പോൾ അമെത്യസ്റ്റിന്റെ ദേഹത്തേക്ക് എന്തോ ഭാരം വന്നുവീഴുന്നതുപോലെ തോന്നി. തുടർന്ന് ലൈംഗികാനുഭവവും ഉണ്ടായി. ആദ്യസംഭവത്തിനുശേഷം പിന്നീട് പങ്കാളി ഇല്ലാത്ത ദിവസങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

ഭർത്താവ് അടുത്തുവരുന്ന സമയത്ത് പ്രേതകാമുകന്മാരുടെ സാന്നിധ്യമുണ്ടെങ്കിൽ അവർ അദ്ദേഹത്തെ ആക്രമിക്കുമായിരുന്നു. അതോടെയാണ് വിവാഹബന്ധം ഇല്ലാതെയായതെന്നും യുവതി പറയുന്നു. പ്രേതങ്ങളോടൊത്തുള്ള സഹവാസം തുടങ്ങിയതിനു ശേഷം മനുഷ്യന്മാരായ പുരുഷന്മാരോട് താൽപര്യമില്ലാതെയായി. ഏതെങ്കിലും ഒരു പ്രേതകാമുകനൊപ്പം സ്ഥിരമായി കഴിയാനാണ് തന്റെ ഇപ്പോഴത്തെ ആഗ്രഹമെന്നും ആദ്യത്തെ കാമുകനുമായി മൂന്നു വർഷത്തിലധികം ബന്ധമുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. 

പ്രേതാനുഭവങ്ങൾ സത്യമാണെന്നും ഇത് മാനസികരോഗമല്ലെന്നുമാണ് ലണ്ടൻ സർവകലാശാലയുടെ കീഴിലുള്ള ഗോൾഡ്സ്മിത്ത് കോളജിലെ അധ്യാപകനും പ്രേതാനുഭവത്തിൽ ഗവേഷകനുമായ ക്രിസ്റ്റഫർ ഫ്രഞ്ചിന്റെ അഭിപ്രായം. ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയില്‍ ചിലപ്പോഴെല്ലാം നിങ്ങള്‍ക്ക് ചലിക്കാന്‍ കഴിയാത്ത അവസ്ഥയെ സ്‌ളീപ്പ് പാരാലിസിസ് എന്ന് സാധാരണയായി വിളിക്കാറുണ്ട്. 20 ശതമാനം മുതല്‍ 40 ശതമാനം പേര്‍ക്ക് വരെ ഇത് അനുഭവേദ്യമാകാറുണ്ട്. 

ഇവരില്‍ വളരെ ചെറിയ ശതമാനത്തിന് ഇത്തരം കാര്യങ്ങള്‍ വളരെ ഭയാനകമാകാറുമുണ്ട്. മുറിയിൽ ആരോ ഉള്ളതുപോലെയുള്ള തോന്നൽ, അസാധരണ ശബ്ദം, നിഴലോ മുഖമോ കാണുന്നതുമെല്ലാം പ്രേതസാന്നിധ്യമാണെന്നും പ്രഫസർ പറയുന്നു. ചിലർക്ക് ആരോ പിടിച്ചു വലിക്കുന്നതായോ കഴുത്തിന്റെ തൊട്ടടുത്ത് ശ്വാസം വന്നിടിക്കുക കിടക്കയില്‍ നിന്നും വലിച്ചുതാഴെയ്ക്കിടുക തുടങ്ങിയ കാരങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഇതിനെ പാരനോമൽ പ്രവർത്തനങ്ങളെന്നാണ് പറയുന്നതെന്നും പ്രഫസർ വിശദീകരിക്കുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam