Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറച്ചതെങ്ങനെ? ഷാരൂഖ് ഖാനു മറുപടിയുമായി ആനന്ദ് അംബാനി

Anant Ambani ആനന്ദ് അംബാനിയും ഷാരൂഖ് ഖാനും

വണ്ണം കുറയ്ക്കാൻ പെടാപ്പാടു പെടുന്നവര്‍ പലരും മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ മാറ്റത്തെ അത്ഭുതത്തോടെയാണ് എതിരേറ്റത്. 18 മാസംകൊണ്ട് 108 കിലോ കുറച്ചാണ് ആനന്ദ് ഞെട്ടിക്കുന്ന മേക്കോവർ നടത്തിയത്. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല നടൻ ഷാരൂഖ് ഖാന്‍ ആനന്ദ് അംബാനിയുടെ ഈ മാറ്റത്തെക്കുറിച്ചു ചോദിച്ചതാണ്. ആനന്ദിന്റെ നേട്ടത്തിനു മുന്നിൽ തന്റെ സിക്സ് പാക്കൊന്നും ഒന്നുമല്ലെന്നും പറയുന്നു ഷാരൂഖ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ചു നടന്ന ആഘോഷ പരിപാടിക്കിടെയായിരുന്നു  ഷാരൂഖിന്റെ കൗതുകത്തോടെയുള്ള ചോദ്യം. 

anant-ambani-1 ആനന്ദ് അംബാനി

ആയിരത്തോളം പേർ പങ്കെടുത്ത പരിപാടിയുടെ അവതാരകനായിരുന്നു ഷാരൂഖ്. ആനന്ദിന്റെ മാറ്റം തന്നെ വളരെയേറെ പ്രചോദിപ്പിക്കുന്നുണ്ട്. ഈ മാറ്റം സാധ്യമാക്കിയതെങ്ങനെയാണ് എന്നായിരുന്നു ഷാരൂഖിന്റെ ചോദ്യം. എന്നാൽ താൻ ആരോഗ്യകരമായ വഴി തിരഞ്ഞെടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആനന്ദിന്റെ മറുപടി.തനിക്കു സിക്സ് പാക്കുണ്ടെങ്കിൽ പോലും ആനന്ദിന്റെ മാറ്റത്തിനു മുന്നിൽ അതു വളരെ ചെറുതണെന്നും ഷാരൂഖ്പറഞ്ഞു.  എന്നാല്‍ ഷാരൂഖ് പേടിക്കേണ്ടെന്നും താൻ ബോളിവു‍ഡ് ഇൻഡസ്ട്രിയിലേക്കു വരില്ലെന്നും ഇതിനോടു രസകരമായി ആനന്ദ് പ്രതികരിച്ചു. 

പരിപാടിക്കു മുന്നോടിയായി അംബാനി കുടുംബത്തിലെ മൂന്നുമക്കളുടെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യപ്പെട്ടിരുന്നു. നാളേക്കു വേണ്ടി തയാറെടുക്കുന്നു എ​ന്ന കാപ്ഷൻ സഹിതമാണ് ആകാശും ആനന്ദും ഇഷയും ഒന്നിച്ചു നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. സഹോദരന്മാർ രണ്ടുപേരും ഇഷയെ നോക്കി നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പിന്നീട് കിങ്ഖാനും റീട്വീറ്റ് ചെയ്തു. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, രൺബീർ കപൂർ തുടങ്ങി ഒ‌ട്ടനേകം സെലിബ്രിറ്റികളും ബിസിനസ് വമ്പന്മാരും ആഘോഷവേളയിൽ പങ്കുചേർന്നിരുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam