ഭാര്യമാരും ഭർത്താക്കന്മാരും മണ്ണിൽ കുളിച്ചു മറിയുന്ന കാഴ്ചയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഇതെന്താണിവരുെട പുറപ്പാടെന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംഗതി ഒരു മൽസരത്തിന്റെ ബാക്കിപത്രമാണ്. വളച്ചുകെട്ടാതെ പറഞ്ഞാൽ മഴവിൽ മനോരമയിലെ റിയാലിറ്റി ഷോവായ മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 വിൽ നിന്നുള്ള രംഗങ്ങളാണവ. വിജയിയാകാൻ മണ്ണിലേക്കു ചാടിമറിയുന്ന ഭർത്താക്കന്മാരും ഭാര്യമാരും ചിരിപ്പിച്ചു കൊല്ലുമെന്നുറപ്പ്.
പൊരിവെയിലത്തു ടാസ്കിനായി കാത്തുനിന്ന ഭാര്യമാർക്കും ഭർത്താക്കന്മാര്‍ക്കും മുന്നിലേക്ക് അവതാരക പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിച്ച പുത്തൻ ടാസ്കിന്റെ പേരായിരുന്നു മണ്ണിനാ മക്കളു അഥവാ മണ്ണിന്റെ മക്കൾ. പേരുപോലെ തന്നെ മണ്ണിന്റെ മക്കളാകുന്നവരാരോ അവർക്കു ടാസ്ക്കിലെ വിജയിയാകാം. ബക്കറ്റിൽ ചെളി ഏറ്റവുമധികം നിറയ്ക്കുന്നതാരോ അവരാണ് വിജയികൾ.
സ്റ്റാർട്ടിങ് േപായിന്റിൽ ഒരു ബക്കറ്റ് ഉണ്ടാകും, ചെളി നിറച്ച് ബക്കറ്റിൽ നിറയ്ക്കലാണ് ദൗത്യം. പക്ഷേ സംഗതിയില്‍ ഒരു ട്വിസ്റ്റുണ്ട് , വെറുതെ അങ്ങുപോയി ചെളിവാരിയെടുത്തുകൊണ്ടു വരലല്ലിത്. ചെളി നിറയ്ക്കാൻ കൈകൾ ഉപയോഗിക്കുകയേ ചെയ്യരുത്, മറ്റേതു വിധേനയും ചെളി വാരി ബക്കറ്റിൽ നിറയ്ക്കാം. പോകുന്നതുപോലെ തന്നെ ഈസിയായി തിരിച്ചുവരലും നടക്കില്ല, ഭാര്യയെ ഭർത്താവ് തോളിലേറ്റിയാണ് തിരികെ വരേണ്ടത്.
അഞ്ചു മിനിറ്റിനുള്ളിൽ ചെയ്തു തീർക്കേണ്ട ടാസ്ക് അങ്ങേയറ്റം ആത്മാർഥതയോടെ ചെയ്തുതീർക്കുന്നുണ്ട് ദമ്പതികളെല്ലാം. ദേഹത്തും തലയിലുമെല്ലാം ചെളി വാരിപ്പൊത്തി ഭർത്താക്കന്മാരും ഭാര്യമാരും പെടാപ്പാടു പെടുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. ഇനി ഇത്രയൊക്കെ കഷ്ടപ്പെട്ടാലും കാര്യമായൊന്നും ശേഖരിച്ചു കാണില്ല എന്നു ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക് , ചെളിയിൽ കിടന്നുരുണ്ടു മറിഞ്ഞ് പത്തൊമ്പതു കിലോ വരെ ശേഖരിച്ച വീര ദമ്പതികള്‍ ഇക്കൂട്ടത്തിലുണ്ട്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam