മുഖത്ത് കുത്തിപ്പിടിച്ച് മർദ്ദനം, വൃദ്ധയോട് എന്തിനീ ക്രൂരത!

എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ ഉപദ്രവിക്കാൻ സാധിക്കുന്നത്. അത് എന്തിന്റെ പേരിലായാലും നിസ്സഹായയായ ഒരാളെ മർദ്ദിക്കുന്നത് എന്ത് തരം മാനസികാവസ്ഥയാകും. അതും പ്രായമായി അവശയായ ഒരു അമ്മ, അവരെ ഉപദ്രവിക്കുന്നതാകട്ടെ അവരുടെ മകളോ കൊച്ചുമകളോ ആകാൻ മാത്രം പ്രായമുള്ള ഒരു സ്ത്രീയും.

പ്രായാധിക്യത്താൽ തളർന്ന വയോധികയെ ഒരു സ്ത്രീ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. വിഡിയോയുടെ ഉറവിടമെവിടെയാണെന്നോ, എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. എന്തിനാണ് ഇത്ര ക്രൂരമായി ആ അമ്മയെ ഉപദ്രവിക്കുന്നതെന്ന ചോദ്യം മാത്രം ബാക്കിയാണ്.

തീരെ അവശയായ ആ അമ്മയുടെ മുഖത്തിന് കുത്തിപ്പിടിച്ചാണ് അവർ ഉപദ്രവിക്കുന്നത്. എന്തൊക്കെയോ ശകാരങ്ങൾ ചൊരിഞ്ഞുകൊണ്ടാണ് ഈ നീചപ്രവർത്തി അവർ ചെയ്യുന്നത്. മിനിറ്റുകളോളം അത് തന്നെ ആവർത്തിക്കുന്നത് കാണാം. മുടിക്കുകുത്തിപ്പിടിച്ചും ഉപദ്രവിക്കുന്നത് കാണാം. നിസ്സഹായയായ അവർക്ക് ഒന്ന് പ്രതികരിക്കാനുള്ള ത്രാണിപോലുമില്ല. ഉപദ്രവത്തിനിടയിൽ പലപ്പോഴുമവർ വേച്ചു പോകുന്നതു കാണാം.  ഇടയ്ക്കിടെ കൈയ്യിലുള്ള ആ തുണികൊണ്ട് കണ്ണുനീർ തുടയ്ക്കാനേ ആ പാവത്തിനാകുന്നുള്ളൂ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam