ചൈനീസ് യുവതി തമിഴിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും, അതും ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വൻ മതിലിനെക്കുറിച്ച്!
നല്ല ഒഴുക്കൻ തമിഴിൽ വൻമതിലിനെക്കുറിച്ച് ചൈനീസ് പെൺകുട്ടി വിവരണം നടത്തുന്നു. വൻമതിലിനടുത്തു നിന്നു വണക്കം പറഞ്ഞുകൊണ്ടാണു യുവതിയുടെ വിവരണം ആരംഭിക്കുന്നത്. നല്ല സ്ഫുടതയോടെ തമിഴിൽ വൻമതിലിന്റെ ഓരോ പ്രത്യേകതകളും യുവതി വിവരിക്കുന്നു. ചുരിദാറാണ് വേഷം.
ആനന്ദ് മഹീന്ദ്രയാണു ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചത്. കഠിനമായ ഈ ഭാഷയുടെ ഉച്ചാരണവും താളവും പഠിച്ച് തമിഴിന്റെ വൻമതിലിനെ ഈ ചൈനീസ് യുവതി കീഴടിക്കിയിരിക്കുവെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
പേരോ മറ്റു വിവരങ്ങളോ അറിയില്ലെങ്കിലും ചെറുപുഞ്ചിരിയുമായി ആത്മവിശ്വാസത്തോടെ തമിഴിൽ സംസാരിക്കുന്ന ചൈനീസ് യുവതി സമൂഹമാധ്യമങ്ങളിൽ താരമാവുകയാണ്. യുവതിയ്ക്ക് അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളിടുന്നത്.