Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വന്‍’തമിഴ് പേശും ചൈനീസ് യുവതി; വിഡിയോ

chinese-girl-speaking

ചൈനീസ് യുവതി തമിഴിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും, അതും ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വൻ മതിലിനെക്കുറിച്ച്! 

നല്ല ഒഴുക്കൻ തമിഴിൽ വൻമതിലിനെക്കുറിച്ച്  ചൈനീസ് പെൺകുട്ടി വിവര​ണം നടത്തുന്നു. വൻമതിലിനടുത്തു നിന്നു വണക്കം പറഞ്ഞുകൊണ്ടാണു യുവതിയുടെ വിവരണം ആരംഭിക്കുന്നത്. നല്ല സ്ഫുടതയോടെ തമിഴിൽ വൻമതിലിന്റെ ഓരോ പ്രത്യേകതകളും യുവതി വിവരിക്കുന്നു. ചുരിദാറാണ് വേഷം.

ആനന്ദ് മഹീന്ദ്രയാണു ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചത്. കഠിനമായ ഈ ഭാഷയുടെ ഉച്ചാരണവും താളവും പഠിച്ച് തമിഴിന്റെ വൻമതിലിനെ ഈ ചൈനീസ് യുവതി കീഴടിക്കിയിരിക്കുവെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. 

പേരോ മറ്റു വിവരങ്ങളോ അറിയില്ലെങ്കിലും ചെറുപുഞ്ചിരിയുമായി ആത്മവിശ്വാസത്തോടെ തമിഴിൽ സംസാരിക്കുന്ന ചൈനീസ് യുവതി സമൂഹമാധ്യമങ്ങളിൽ താരമാവുകയാണ്. യുവതിയ്ക്ക് അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളിടുന്നത്.