Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയുടെ ഭാര്യയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ; വിവാദം

sakshi

ചൂടൻ വസ്ത്രത്തിന്റെ പേരിൽ താരങ്ങൾ വിവാദത്തിലാകുന്നത് പതിവാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാണ് പലപ്പോഴും വിവാദങ്ങൾക്കു തുടക്കമിടുക. ഷാരുഖ് ഖാന്റെ പുത്രി സുഹാനയാണ് വസ്ത്രത്തിന്റെ പേരിൽ നിരന്തരം വിവാദത്തിലകപ്പെടുന്ന താരം. ബോളിവുഡ് താരങ്ങളിൽ പലരും ഇത്തരത്തിൽ വിവാദത്തിലകപ്പെടാറുണ്ട്. 

ഇക്കൂട്ടത്തിലെത്തിലേയ്ക്ക് പുതിയ ഒരാൾ കൂടി കടന്നുവന്നിരിക്കുകയാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ്. ധോണിയുടെ ഭാര്യ സാക്ഷിയ്ക്കും മകൾ സിവയ്ക്കും വളരെയധികം പ്രാധാന്യമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുള്ളത്. ഇരുവരുടേയും പ്രവൃത്തികൾക്ക് വളരെയധികം ആഘോഷിക്കപ്പെടാറുമുണ്ട്.

എന്നാൽ, പ്രഫുൽ പട്ടേലിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ സാക്ഷി ധരിച്ച ലഹങ്കയാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. ലഹങ്കയണി‍ഞ്ഞു നിൽക്കുന്ന ചിത്രം സാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനു പിന്നാലെ ഉപദേശവുമായി ചിലർ രംഗത്തെത്തുകയായിരുന്നു.

ധോണിയുടെ ഭാര്യയിൽ നിന്നു ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്ന തരത്തിലാണ് കമന്റുകൾ. ധോണിയെ പോലെ ഭാര്യയ്ക്കും വ്യക്തിത്വം വേണമെന്നു ചിലർ ഉപദേശിക്കുന്നു. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ സാക്ഷി ബഹുമാനം നഷ്ടപ്പെടുത്തുകയാണെന്നും ധോണിയുടെ പേരിനെ ചീത്തയാക്കുകയാണെന്നും ചിലർ പറയുന്നു.

എന്നാൽ വസ്ത്രത്തിനല്ല കുഴപ്പമെന്നും നോക്കുന്നവരുെട കണ്ണിനുമാണെന്ന വാദം ഉയർത്തുകയാണ് സാക്ഷിയെ പിന്തുണയ്ക്കുന്നവർ ചെയ്യുന്നത്. സാക്ഷിയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ധരിക്കേണ്ടതെന്നും പ്രശ്നങ്ങൾ മാത്രം കണ്ടെത്തുന്നവരെ ശ്രദ്ധിക്കേണ്ടതില്ലെന്നും ഇവർ പറയുന്നു. ഇൗ വസ്ത്രത്തിൽ സാക്ഷി അതീവ സുന്ദരിയാണെന്നും അവർ കമന്റ് ചെയ്യുന്നു. ചിത്രത്തിനു താ‌ഴെ വാദപ്രതിവാദങ്ങൾ തുടരുകയാണ്. ഇരുപത് ലക്ഷം ആളുകളാണ് സാക്ഷിയെ ഇൻസ്റ്റഗ്രാമിലൂടെ പിൻതുടരുന്നത്.