‘നിങ്ങൾ എന്നെ അമ്പരപ്പിക്കുന്നു’; വീണ്ടും ഓ പോടുമായി കലക്ടർ വാസുകി

ഓണദിനത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു 500 സന്നധ പ്രവർത്തകരെക്കണ്ട അമ്പരപ്പിൽ തിരുവനന്തപുരം കലക്ടര്‍ കെ.വാസുകി െഎ.എ.എസിന്റെ ‘ഓപോട്’. ദുരിതബാധിതർക്ക് സാന്ത്വനമേകാനായി നടത്തിയ സംഗീതപരിപാടിയിലാണ് വാസുകി വീണ്ടും ഓ പോടുമായി എത്തിയത്.

‘ഓണമായിട്ട് 50 സന്നധപ്രവർത്തകരെ കിട്ടിയിരുന്നെങ്കില്ലെന്നു വിചാരിച്ചു, പക്ഷെ അമ്പതിന്‍റെ സ്ഥാനത്ത് 500 സന്നധപ്രവർത്തകരാണ് ദുരിതാശ്വാസക്യാംപ് പ്രവർത്തനങ്ങൾക്കായി എത്തിയത്. നിങ്ങളെന്നെ വീണ്ടും അമ്പരപ്പിച്ചു. കേരളത്തിന് വേണ്ടി ഓ പോട്'',വാസുകിയുടെ വാക്കുകൾക്കു പിന്നാലെ ഹാളിൽ മുഴങ്ങിയത് നിരവധി ഓ പോട്. 

കൂട്ടത്തിലുള്ള എല്ലാവരേയും എ‌ടുത്തു പറഞ്ഞാണ് വാസുകി പ്രസംഗിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും  എല്ലാ സന്നധപ്രവർത്തകർക്കും കലക്ടർ പ്രത്യേകം നന്ദി പറഞ്ഞു. രണ്ടും മൂന്നും മണിക്കൂറുകൾ മാത്രം ഉറങ്ങിയതിന് ശേഷം വീണ്ടും പ്രവർത്തനങ്ങൾക്കിറങ്ങിയവർ തന്നെ അമ്പരപ്പിച്ചു കളഞ്ഞുവെന്നും വാസുകി പറഞ്ഞു. നേരത്തെയും വാസുകിയുടെ ക്യാംപിലെ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു.