പ്രളയക്കാലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതിനെത്തുടർന്ന് വിവാഹം മുടങ്ങിയ പട്ടാളക്കാരന്റെ അനുഭവം പങ്കുവെച്ച് ജോത്സ്യൻ ഹരി പത്തനാപുരം. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സുഹൃത്തായ വ്യോമസേനാ ഉദ്യോഗസ്ഥൻ മനു .എം.നായരുടെ അനുഭവം ഹരി പങ്കുവെച്ചത്.
സ്വന്തം വിവാഹ ആവശ്യങ്ങൾക്കായി അവധിയെടുത്ത് നാട്ടിലെത്തിയതാണ് തിരുവല്ല സ്വദേശിയായ മനു. പ്രളയം നാശം വിതയ്ക്കുമ്പോൾ നോക്കി നിൽക്കാനായില്ല. നാവിക സേനയുടെ ഹെലികോപ്റ്ററിൽ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങി. പല ദുരിതാശ്വാസ ക്യാംപിലും സഹായങ്ങളുമായെത്തി, തല ചുമടായി സാധനങ്ങൾ എത്തിച്ചു.
ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിലാണെന്ന് പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ തലചുമടായി സാധനങ്ങൾ കൊണ്ടു പോകുന്ന മനു എയർഫോഴ്സിൽ ഉദ്യോഗസ്ഥനാണെന്നു വിശ്വസിക്കാൻ ഇവർക്കു പ്രയാസം. ഇതോടെ വാക്കാലുറപ്പിച്ച വിവാഹത്തിൽ നിന്നു ഇവർ പിന്മാറുകയായിരുന്നു.
ഹരി പത്തനാപുരത്തിന്റെ കുറിപ്പ് വായിക്കാം:
പ്രളയത്തിന്റെ വിഷമതകളെപ്പറ്റി ധാരാളം കഥകൾ മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മൾ കേട്ടു.എന്നാൽ നിങ്ങളാരും ഇതു വരെ കേൾക്കാത്ത ഒരു പ്രളയകഥ സൊല്ലട്ടുമാ....
എന്നൊടൊപ്പം ചിത്രത്തിലുള്ളത് airforce ഇൽ ഉദ്യോഗസ്ഥനായ മനുവാണ് Manu M Nairഡൽഹിയിലെ airforce അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് മനു സേവനം അനുഷ്ഠിക്കുന്നത്.....തിരുവല്ല കവിയൂർ സ്വദേശിയാണ്...മേജർ ഹേമന്ത് രാജിനും ( Hemant Raj മേജർ റാങ്കിലുള്ള സ്കാഡെൻ ലീഡർ അൻഷ.വി.തോമസിനും (Ansha V Thomas)ഒപ്പം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂരിൽ നേതൃത്വം നൽകിയ മനുഷ്യ സ്നേഹിയാണ് മനു....ഓണം ആഘോഷിക്കാനും സ്വന്തം വിവാഹത്തിന്റെ അവശ്യങ്ങൾക്കുമായാണ് അവധിയെടുത്ത് മനു നാട്ടിൽ എത്തിയത്....നാട്ടിലെ പ്രളയദുരിതം കണ്ടപ്പോൾ അവധിക്കു വന്ന അവശ്യങ്ങളൊക്കെ മനു മറന്നു....അവധിയിൽ നിൽക്കുമ്പോൾ ഇത്തരം സഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട് എന്തെങ്കിലും സംഭവിച്ചാൽ ഔദ്യോഗികമായ പിന്തുണ കിട്ടില്ല എന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മനു വഴങ്ങിയില്ല...
അവധിയിലാണെന്ന് അറിയിച്ചുകൊണ്ട് തന്നെ അനുഷയോടൊപ്പം ഹെലികോപ്റ്റർ ദുരിതാശ്വാസപ്രവർത്ഥനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
വിവാഹത്തിനായി വാക്കാൽ ചില ഉറപ്പുകൾ കിട്ടിയ പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചപ്പോൾ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിൽ ആണെന്നറിയിച്ചു.
മാധ്യമങ്ങളായ Prince Pangadan..Shammi Shammy Prabhakar..Deepu revathy S Lallu...Syam Devaraj Meppurathu..Renjith Ramachandran..Ajay Ghosh.shajan scaria നിങ്ങൾ ചെയ്ത ലൈവ് കണ്ടിട്ടാണോ അതോ പെൺകുട്ടിയുടെ ബന്ധുക്കൾ ആരെങ്കിലും നേരിട്ട് അവിടെ വന്നതാണോ എന്നറിയില്ല,.. എന്തായാലും ആ വിവാഹാലോചന മുടങ്ങിപ്പോയി....പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ ചാക്കുകെട്ടുകൾ ചുമന്ന് ഹാളിൽ വയ്ക്കുന്നതും ,ഹെലികോപ്റ്ററിൽ തലചുമടായി കൊണ്ട് കയറ്റുന്നതും,മറ്റു കഷ്ടപ്പാടുകളുമൊക്കെ പെണ്ണിന്റെ വീട്ടുകാർ അറിഞ്ഞത്രേ.
Airforce ഇൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് ജോലി എന്നതൊക്കെ വെറുതെയാണെന്നു അവർ കരുതിക്കാണും....ഈ ചുമടെടുപ്പ് തന്നെയാണ് airforce ഇലെ ഓഫീസിലും മനുവിനുള്ളതെന്ന് അവർ തെറ്റിദ്ധരിച്ചു.
നിങ്ങളുടെ യഥാർത്ഥ ജോലി അവരെയൊന്നു ബോധ്യപ്പെടുത്തിക്കൂടെ എന്ന് എന്നെ കാണാൻ എത്തിയ മനുവിനോട് ഞാൻ ചോദിച്ചു.........
"ഞാനൊരു പട്ടാളക്കാരനാണ്.ചിലപ്പോൾ ഇത്പോലെയുള്ള ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും ഒക്കെ പോകേണ്ടി വരുകയാണെന്ന് കരുതുക.....ഇപ്പോഴേപിന്നിൽ നിന്നുള്ള ഈ വിളിയാണെങ്കിൽ പിന്നീടെങ്ങനെ സഹിക്കും ചേട്ടായീ" എന്നായിരുന്നു പാവം മനുവിന്റെ ഉത്തരം.
ജയ് ഹിന്ദ്.