Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണു നനയിക്കും ഇൗ പരസ്യചിത്രം; ഇത് നിഷയുടെ ജീവിതം

vicks-campaign-nisha-story-viral

സാമൂഹ്യ പ്രതിബദ്ധതയാർന്ന പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകുകയാണ് വിക്സ് ക്യാംപെയ്ൻ. ട്രാൻസ്ജെൻഡറായ അമ്മയുടെയും ദത്തുമകളായ ഗായത്രിയുടെയും കഥ പറഞ്ഞ ആദ്യത്തെ ക്യാംപെയ്ൻ വിഡിയോ കോടിക്കണക്കിനു ആളുകളാണ് കണ്ടത്. ഇപ്പോൾ ഇതാ ഇച്തിയോസിസ് എന്ന ത്വക് രോഗത്തിനെതിരെയുള്ള ബോധവത്‌കരണവുമായാണ് വിക്സ് എത്തിയിരിക്കുന്നത്. ഒപ്പം ഇൗ ഭൂമിയിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണെന്ന സന്ദേശവും ചിത്രം പങ്കുവെയ്ക്കുന്നു. 

ഇച്തിയോസിസ് ബാധിച്ച നിഷ എന്ന പെൺകുട്ടിയുടെയും അവളുടെ മാതാപിതാക്കളുടെയും കഥയാണ് മൂന്നു മിനിറ്റ് നീണ്ട ഈ ഹ്രസ്വചിത്രം. യഥാർഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പരസ്യത്തിൽ നിഷയായി യഥാർത്ഥ നിഷ തന്നെ അഭിനയിച്ചു. മാതാപിതാക്കളായ അലോമ, ഡേവിഡ് ലോബോ എന്നിവരുടെ റോളുകൾ അഭിനേതാക്കൾ മനോഹരമാക്കി. 

Image2

അടർന്നു വീഴുന്ന തൊലികളാണ് ഇച്തിയോസിസ് എന്ന രോഗം. അതിനാൽ ശരീരം വിരൂപമാകുന്നു. തൊലിപ്പുറത്ത് പൊട്ടൽ ഉണ്ടാകുകയും മുറിവിലൂടെ റാൽതം കിനിയുകയും ചെയ്യുന്നു.

സഹോദരങ്ങൾക്കൊപ്പം ആണെങ്കിലും വീട്ടിൽ ഒറ്റപ്പെട്ട ബാല്യമായിരുന്നു നിഷയുടേത്. പുറത്ത് ആഘോഷാവസരങ്ങളിലും അവൾ ഒറ്റപ്പെട്ടു. യാത്രകളിൽ അവൾക്കടുത്തിരിക്കാതെ ആളുകൾ ഒഴിഞ്ഞുമാറി. ത്വക് രോഗമായതിനാൽ പകരുമോ എന്ന പേടിയാണ് പ്രധാന കാരണം. എന്നാൽ ഇച്തിയോസിസ് പകരുന്ന ഒരു രോഗമല്ല.  

Image1

അപ്പോഴെല്ലാം നിഷയുടെ അമ്മ അവളെ ചേർത്തു നിർത്തി. മുറിവുകൾ കഴുകി വൃത്തിയാക്കി, മരുന്ന് വച്ച് നിഷക്കൊപ്പം കളിച്ചും ചിരിച്ചും അവർ ജീവിച്ചു. അമ്മയുടെ സഹായത്തോടെ നിഷ പോരാടി. ഇച്തിയോസിസ് എന്ന രോഗം അവളെ അലട്ടിയില്ല. ഒടുവിൽ ജീവിതത്തിൽ ആത്മവിശ്വാസം വീണ്ടെടുത്ത്, ആർജവത്തോടെ മുന്നോട്ടു പോകാനും ഇച്തിയോസിസ് എന്ന രോഗത്തിനെതിരെ ബോധവത്‌കരണം നടത്താനും അവൾക്കായി. 

അതിനായി തന്റെ ജീവിതകഥ പങ്കുവച്ചപ്പോഴാണ് ഇച്തിയോസിസ് ബാധിച്ച തന്നെ അച്ഛനും അമ്മയും ദത്തെടുക്കുകയായിരുന്നു എന്ന വാസ്തവം നിഷ ലോകത്തെ അറിയിച്ചത്. പൂർണ ആരോഗ്യമുള്ള കുട്ടികളെ പോലും ദത്തെടുക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുന്ന ആളുകളുടെ ഇടയിലാണ് ഇച്തിയോസിസ് ബാധിച്ച കുഞ്ഞിനെ ദത്തെടുത്ത് വളർത്തി വലുതാക്കി അച്ഛനമ്മമാർ മാതൃകകളാകുന്നത്. 

ഒന്നരക്കോടിയിലധികം ആളുകളാണ് എഴുദിവസം കൊണ്ട് ഇൗ വിഡിയോ കണ്ടത്.