മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് െഎമ സെബാസ്റ്റ്യന്‍. വിവാഹശേഷം സിനിമയിൽനിന്നു വിട്ടു നിൽക്കുകയാണ് താരം. ഇപ്പോഴിതാ ഐമയും ഭർത്താവും ഒന്നിച്ച ഡബ്സ്മാഷ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ൈവറലാകുന്നു. മലയാളികളെ ഏറെ ചിരിപ്പിച്ച നർമ രംഗങ്ങളാണ് ഇരുവരും ചേർന്ന് തകർത്ത് അഭിനയിച്ചിരിക്കുന്നത്.
ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെയാണ് ഐമ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പിന്നീട് മുന്തിരി വള്ളികൾ തളിർക്കുമ്പേൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം. സിനിമാ നിർമാതാവായ സോഫിയാ പോളിന്റെ മകൻ കെവിൻ പോളാണ് ഐമയുടെ ഭർത്താവ്‍. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. ദുബായിൽ ബിസിനസ്സുകാരനാണ് കെവിൻ.