Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലയൊന്നും വേണ്ട, ഇൗ സ്പൈഡർമാൻ വേറെ ലെവലാ!

french-spiderman-alain-robert-scales-salesforce-tower

754 അടി ഉയരമുള്ള കെട്ടിടത്തിൽ കയറുപോലുമില്ലാതെ വലി‍‍ഞ്ഞു കയറി 56കാരൻ. ഫ്രഞ്ച് സ്പൈഡർമാൻ എന്ന് അറിയപ്പെടുന്ന അലെയ്ൻ റോബർട്ടാണ് ഇൗ സാഹസികൻ. പ്രകടനംകൊണ്ടു കാണികളെ അമ്പരപ്പിച്ചെങ്കിലും ഇൗ അതിസാഹസികനെ പൊലീസ് പൊക്കുകയും ചെയ്തു.

ലണ്ടനിലെ സേല്‍സ്ഫോഴ്സ് ടവറിന്റെ (ഹെറോണ്‍ ടവര്‍) മുകളിലേക്കാണ് ഫ്രഞ്ച് സ്പൈഡര്‍മാന്‍ കയറിയത്. 50 മിനിറ്റിൽ കെട്ടിടത്തിന്റെ മുകൾനിലയിലെത്തിയ അലെയ്ന്റെ പ്രകടനം കാണാൻ ജനങ്ങൾ തടിച്ചു കൂടിയിരുന്നു. ഇവർ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

robot

സംഭവത്തക്കുറിച്ച് ചോദിച്ചപ്പോൾ ഇതൊരു ചെറിയ കെട്ടിടമല്ലേ എന്നായിരുന്നു അലെയ്ന്റെ പ്രതികരണം. പതിനൊന്നാം വയസ്സിൽ തുടങ്ങിയതാണ് കെട്ടിടങ്ങൾ കയറുന്നശീലം. ഇതുവരെ 150ൽ അധികം കെട്ടിടങ്ങള്‍ അലെയ്ന് മുൻപിൽ കീഴടങ്ങി. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സാക്ഷാൽ ഖുർജ് ഖലീഫയും അലെയ്ൻ കീഴടക്കിയിട്ടുണ്ട്.

കെട്ടിടം കീഴടക്കി താഴെയെത്തിയ അലെയ്നെ അറസ്റ്റു ചെയ്യാൻ പൊലീസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും അനുമതി നേടാതെയും പ്രകടനം നടത്തിയതിനാണ് അറസ്റ്റ്.