Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പോയി കിടന്നുറങ്ങ് പെണ്ണേ’, ജഗതിയെ അനുകരിച്ച് മകൾ; കയ്യടിച്ച് ആരാധകർ

parvathy-imitatate-father-jagathy-sreekumar-viral ചിത്രം കടപ്പാട്: പാർവതി ഷോൺ ഫെയ്സ്ബുക്ക്

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ അനുകരിച്ച് മകൾ പാർവതി ഷോൺ. ജഗതി ശ്രീകുമാർ മലയാളികളെ പൊട്ടിചിരിപ്പിച്ച ഹാസ്യ രംഗങ്ങളാണ് പാര്‍വതി അനുകരിച്ചത്‍. ടിക് ടോക് ആപ്ലിക്കേഷനിലൂടെയാണ് മലയാളികളുടെ പ്രിയ അമ്പളി ചേട്ടനായി മകളെത്തിയത്.

സുഹൃത്തും വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിക്കൊപ്പമായിരുന്നു പാർവതിയുടെ കിടിലൻ പ്രകടനം. ‘വെള്ളിത്തിരയിൽ പപ്പയെ മിസ് ചെയ്യുന്നു’ എന്ന കുറിപ്പോടെ പാര്‍വതി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചു. അച്ഛന്റെ ഭാവങ്ങളെ അതേപടി പകര്‍ത്തുന്നതില്‍ മകള്‍ വിജയിച്ചിട്ടുണ്ടെന്നുതന്നെയാണ് ജഗതി ആരാധകരുടെ പക്ഷം. ജഗതിയുടെ തിരിച്ചുവരവിനും ദീർഘായുസ്സിനും ആശംസിച്ചുകൊണ്ടാണ് കൂടുതൽ കമന്റുകളും. മലയാള സിനിമാ രംഗത്ത് ഇപ്പോഴും തുടരുന്ന ജഗതിയുടെ വിടവിനെ ഇവർ ചൂണ്ടികാണിക്കുന്നു.

2012 മാർച്ച് 10 നു  തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്ര വളവിലുണ്ടായ വാഹനാപകടത്തിൽ ജഗതിയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേത്തുടർന്നു കിടപ്പിലായ ഇദ്ദേഹം ഇതുവരെ പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല. സഹപ്രവർത്തകർ അദ്ദേഹത്തെ സന്ദർശിക്കുന്നതും ഒന്നിച്ച് പാട്ട് പാടുന്നതുമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഈ വിഡിയോകളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ജഗതി പാടിയ പാട്ടുകള്‍ക്കും അഭിനയിച്ച ഹാസ്യ രംഗങ്ങൾക്കും നവമാധ്യമങ്ങളിൽ വളരെയേറെ ജനപ്രീതിയുണ്ട്. പ്രിയപ്പെട്ട അമ്പിളി ചേട്ടന്‍ സിനിമയിൽ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ.