Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞ് വീഴാതിരിക്കാൻ ചാടി എഴുന്നേറ്റ് വധു, രക്ഷിച്ചത് ദൈവത്തിന്റെ കൈകള്‍; വിഡിയോ

bride-quick-reaction-to-save-child

വീഴാൻ പോകുന്ന കുഞ്ഞിനെ പിടിക്കാൻ വേദിയിലെ കസേരയിൽ നിന്നു ചാടി എഴുന്നേൽക്കുന്ന നവവധുവിന്റെ വിഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. ‘‘ദൈവത്തിന്റെ കൈകൾ എന്നൊക്കെ പറയുന്നത് ഇതാണ്’’ എന്ന അടിക്കുറുപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. 

വേദിയിലെ അലങ്കരിച്ച പൂക്കൾക്ക് അരികിൽ ഇരിക്കുകയായിരുന്നു കുട്ടി താഴേക്കു മറിഞ്ഞു വീഴുകയായിരുന്നു. ഇതു കണ്ട വധു അതിവേഗം കുഞ്ഞിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാതെ പകച്ച അതേ നിമിഷം തന്നെ മറ്റൊരാൾ കുഞ്ഞിനെ കോരിയെടുക്കുന്നു. ദൈവത്തിന്റെ കൈകൾ എത്തിയതോടെ ഇതേടെ വധുവിന്റെ മുഖത്തു ആശങ്ക പതിയെ ചിരിയായി മാറുന്നു. തലകുത്തിയായിരുന്നു കുഞ്ഞ് താഴേക്കു പതിച്ചത്. 

വധുവും വരനും ആരാണെന്നോ, സ്ഥലം എവിടെയാണെന്നോ ഒന്നും വ്യക്തമല്ല. മാതൃഭാവങ്ങൾ മിന്നിമറയുന്ന വധുവിന്റെ വിഡിയോ നിരവധിപ്പേർ പങ്കുവെയ്ക്കുന്നുണ്ട്. കുഞ്ഞിന് ഒന്നും സംഭവിക്കാത്തതിലുള്ള ആശ്വാസവും സമൂഹമാധ്യമങ്ങൾ‌ പങ്കുവെയ്ക്കുന്നു.

related stories