Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിയത്തിക്കുട്ടി എന്റെ ജീവനാണ്, അവളില്ലെങ്കിൽ ഞാനില്ല; ഹൃദയം നിറയ്ക്കും ഈ വിഡിയോ

brother-sister-heart-touchingtik-tok-video-viral

ടിക് ടോക്കാണ് ഇന്നു സമൂഹമാധ്യമങ്ങളിലെ താരം. ഓരോ ദിവസവും നിരവധി വിഡിയോകൾ മുൻപിലെത്തുന്നു. ചിലത് രസിപ്പിക്കുന്നു, മറ്റുചിലത് വൈറലാകുന്നു. ഓട്ടിസ്റ്റിക്കായ കുഞ്ഞനുജത്തിയെ ചേർത്തു പിടിച്ച് സഹോദരന്റെ ടിക് ടോക് വിഡിയോക്കു കയ്യടിക്കുകയാണു ലോകം.

അനിയത്തിക്കുട്ടിയെ സ്നേഹവും വാത്സല്യവും കൊണ്ടു മൂടുകയാണ് ഈ സഹോദരൻ. തമിഴ്–മലയാളം പാട്ടുകൾക്കൊപ്പം ചുണ്ടനിക്കുള്ള ഈ വിഡിയോ ഹൃദയത്തെ സപ്ർശിക്കുമെന്നുറപ്പ്.

സഹേദരന്റെ സ്നേഹവും അനയത്തിയുടെ ഓമനത്തവും നിറയുന്ന വിഡിയോ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. സഹോദരിയെ ഒപ്പം ചേർത്തു നിർത്താനും സന്തോഷം നൽകാനുമുള്ള ആ ശ്രമങ്ങളെ അഭിനന്ദനങ്ങൾകൊണ്ടു മൂടുകയാണ് ഏവരും. ആദ്യമായാണ് ഒരു ടിക് ടോക് വിഡിയോ ഇത്രയേറെ സന്തോഷിപ്പിക്കുന്നതെന്നും കമന്റുകളുണ്ട്.