ആളുകളെ ബുദ്ധിമുട്ടിച്ചുമുള്ള ഇത്തരം പ്രവൃത്തികൾ തമാശയായി കാണാനാവില്ല എന്നായിരുന്നു കമന്റുകളിൽ ഏറെയും. ആ സോപ്പ് ഭക്ഷിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാലോ എന്നും ഒരുപക്ഷേ അവർ വിശന്നിരിക്കുന്ന സമയത്താണ് ഇത്തരം തമാശയെങ്കിൽ അത് ക്രൂരതയാണ് എന്നും വിമർശകർ ‍പറയുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോപ്പിനുമുകളിൽ ചോക്ലേറ്റ് പുരട്ടി ആളുകൾക്ക് നൽകിയ കൊളംബിയൻ യുട്യൂബര്‍ വിവാദത്തിൽ. ലാ റിട്ടോറിക്ക ടിവി എന്ന യൂട്യൂബ് ചാനലിൽ നവംബർ 24ന് പോസ്റ്റ് ചെയ്ത വിഡിയോ ആണ് കടുത്ത വിമർശനങ്ങൾ നേരിടുന്നത്. ഈ പ്രാങ്ക് അതിരുവിട്ടെന്നും യൂട്യൂബറായ ജേയ് ടോമിക്കെതിരെ നടപടി എടുക്കണമെന്നുമാണ് ആവശ്യം. 

സോപ്പിന് മുകളിൽ ചോക്ലേറ്റ് ഉരുക്കിയൊഴിച്ച് അതിനെ കേക്ക്സിക്കിൾസിന്റെ രൂപത്തിലേക്ക് മാറ്റിയാണ് പ്രാങ്ക് ചെയ്തത്. പുതിയ ബേക്കറി ആരംഭിച്ചതാണെന്നും രുചി നോക്കി അഭിപ്രായം പറയണമെന്നും ആവശ്യപ്പെട്ട് ഈ സോപ്പ് കേക്ക് ആളുകൾക്ക് നൽകുകയായിരുന്നു. ആളുകള്‍ ഇത് കഴിക്കുന്നതും തുപ്പിക്കളയുന്നതും വിഡിയോയിലുണ്ട്. 

ADVERTISEMENT

വിഡിയോ പങ്കുവച്ചതിനു പിന്നാലെ കടുത്ത വിമർശനങ്ങൾ ഉയരുകയായിരുന്നു. ആളുകളെ ബുദ്ധിമുട്ടിച്ചുമുള്ള ഇത്തരം പ്രവൃത്തികൾ തമാശയായി കാണാനാവില്ല എന്നായിരുന്നു കമന്റുകളിൽ ഏറെയും. ആ സോപ്പ് ഭക്ഷിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാലോ എന്നും ഒരുപക്ഷേ അവർ വിശന്നിരിക്കുന്ന സമയത്താണ് ഇത്തരം തമാശയെങ്കിൽ അത് ക്രൂരതയാണ് എന്നും വിമർശകർ ‍പറയുന്നു. 

വിഡിയോ വിവാദമായതോടെ ജേയ് ടോമി മാപ്പു പറഞ്ഞ് രംഗത്തെത്തി. എന്നാൽ ഇയാൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. വിഡിയോയിലുള്ള ജേയ് ടോമിയുടെ സുഹൃത്തുക്കളിലൊരാളായ ഡിലൻ നിന്ന് 324 ഡോളർ പിഴ ഇടാക്കിയതായും പൊലീസ് അറിയിച്ചു.

ADVERTISEMENT

English Summary : YouTuber Tricks Elderly Homeless Men Into Eating Soap Covered In Chocolate; Video Sparks Outrage