ചിരിപ്പൂരം തുടരുന്നു, ‘കണ്ണു നിറച്ച്’ അശ്വിനും അമ്മയും ട്രെൻഡിങ്ങിൽ
ഷോയിലെ സ്വന്തം പ്രകടനവും പ്രതീക്ഷകളും വിധികർത്താക്കളുടെയും അവതാരകന്റെയും പെരുമാറ്റവും ഈ സ്കിറ്റിൽ ഹാസ്യരൂപേണ അവതരിപ്പിക്കുന്നു. യൂട്യൂബിൽ ആറു മണിക്കൂർ കൊണ്ട് 10 ലക്ഷം കാഴ്ചക്കാരെ നേടിയ സ്കിറ്റ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്...

മഴവിൽ മനോരയിലെ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ കോമഡി ഷോയുടെ വേദിയിൽ ചിരിപ്പൂരം തീർത്ത് മത്സരാർഥികളായ അശ്വിനും അമ്മ ശ്രീരജനിയും. തുടർച്ചയായി ബംപർ സമ്മാനം നേടുന്ന ഇവരുടെ പ്രകടനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്.
‘ട്വിസ്റ്റോട് ട്വിസ്റ്റും ക്ലൈമാക്സുകളുടെ ഘോഷയാത്രയുമാണ്’ പുതിയ സ്കിറ്റിനെ വേറിട്ടതാക്കുന്നത്. ഷോയിലെ സ്വന്തം പ്രകടനവും പ്രതീക്ഷകളും വിധികർത്താക്കളുടെയും അവതാരകന്റെയും പെരുമാറ്റവും ഈ സ്കിറ്റിൽ ഹാസ്യരൂപേണ അവതരിപ്പിക്കുന്നു. യൂട്യൂബിൽ ആറു മണിക്കൂർ കൊണ്ട് 10 ലക്ഷം കാഴ്ചക്കാരെ നേടിയ സ്കിറ്റ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിൽ 24 ലക്ഷം കാഴ്ചക്കാരെ യൂട്യൂബിൽ മാത്രം ലഭിച്ചു.
സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ഉടൻ പണം 3.0 മാതൃകയാക്കി അശ്വിനും അമ്മയും അവതരിപ്പിച്ച സടൻ പണം എന്ന സ്കിറ്റും യൂട്യൂബ് ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചിരുന്നു.