വിവിധ ഫാഷൻ ബ്രാൻഡുകൾ അവരുടെ പരസ്യങ്ങളുടെ പേരിൽ വിമർശിക്കപ്പെടുന്നത് പുതിയ സംഭവമല്ല. എന്നാൽ അടുത്തിടെയായി ചില ആഡംബര ഫാഷൻ ലേബലുകളുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ പിശകുകളാണ് ഉണ്ടാകുന്നത്. കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പരസ്യപ്രചാരണസന്ദേശങ്ങളാണ് ഇതിൽ പ്രധാനം. സ്പാനിഷ് ആഡംബര ഫാഷൻ ഹൗസ് ബലെൻസിയാഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ ഫാഷൻ ബ്രാൻഡുകൾ അവരുടെ പരസ്യങ്ങളുടെ പേരിൽ വിമർശിക്കപ്പെടുന്നത് പുതിയ സംഭവമല്ല. എന്നാൽ അടുത്തിടെയായി ചില ആഡംബര ഫാഷൻ ലേബലുകളുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ പിശകുകളാണ് ഉണ്ടാകുന്നത്. കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പരസ്യപ്രചാരണസന്ദേശങ്ങളാണ് ഇതിൽ പ്രധാനം. 

സ്പാനിഷ് ആഡംബര ഫാഷൻ ഹൗസ് ബലെൻസിയാഗ വിവാദത്തിലായതിനു പിന്നാലെ ഇറ്റാലിയൻ ഫാഷൻ ഹൌസായ ഗൂച്ചിയും രൂക്ഷമായ വിമർശനം ഏറ്റുവാങ്ങുകയാണ്. ഗായകനും ഗാനരചയിതാവും നടനുമായ ഹാരി സ്റ്റൈൽസിന്റെ പരസ്യമാണ് വിവാദമായിരിക്കുന്നത്.   

ADVERTISEMENT

അനുചിതമായ ചിത്രങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആഡംബര കമ്പനികൾ പരസ്യപ്രചാരണത്തിനായി ഉപയോഗിക്കുന്നതാണ് നെറ്റിസൺസ് ഉൾപ്പെടെയുള്ള പൊതുജനങ്ങളെ ചൊടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ആവശ്യകത നെറ്റിസൺസ് ചോദ്യം ചെയ്യുന്നതിനിടെ എത്തിയ സ്‌റ്റൈൽസിന്റെ  ‘വിവാദ’ പരസ്യം ഓൺലൈനിൽ നിരോധിച്ചു. 

ചൈൽഡ് പോണോഗ്രാഫി കേസിലുള്ള കോടതി വിധിയുടെ രേഖകൾക്കൊപ്പം ടെഡി ബിയറുകളുമായി നിൽക്കുന്ന കുട്ടികളെ കാണിച്ചുള്ള ബലെൻസിയാഗയുടെ പരസ്യമാണ് വിവാദത്തിലായത്. ഇത്തരത്തിൽ പരസ്യത്തിന് കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ വലിയ പ്രതിഷേധമുയർന്നതോടെ ബലെൻസിയാഗ പരസ്യം പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു.

ADVERTISEMENT

കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും അത്തരമൊരു കാര്യം വിവരണത്തിൽ ഉൾപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്ഷമാപണത്തിൽ ബലെൻസിയാഗ വ്യക്തമാക്കി. പരസ്യത്തിൽ  ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അതിൻറെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും കമ്പനി ഏറ്റു പറഞ്ഞു. ഇതിനു പിന്നാലെയാണ് ഗൂച്ചിയുടെ 'HA HA HA' ക്യാമ്പയിൻ എത്തിയത്. 

ഗൂച്ചി ക്യാംപെയ്നിൽ കുട്ടികളുടെ കിടക്കയ്ക്ക് അരികിൽ  കോപാകുലനായ പിങ്ക് ടെഡി ബിയറിന്റെ ടി-ഷർട്ട് ധരിച്ചാണ് ഹാരി സ്റ്റൈൽസ് പോസ് ചെയ്യുന്നത്. ‘‘ഹാരി സ്റ്റൈൽസും ഗുച്ചി എച്ച്എ എച്ച്എ എച്ച്എ ശേഖരവും അഭിനയിച്ച ഒരു പെർഫോമൻസ്’’ എന്നാണ് ഗൂച്ചി  ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതോടൊപ്പം കുറിച്ചിരിക്കുന്നത്. ‘I want more berries and that summer feeling’-എന്നാണ് സ്റ്റൈൽസിന്റെ ടിഷർട്ടിൽ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിൻറെ ഗ്രാമി പുരസ്കാരം നേടിയ 2019 ലെ ‘വാട്ടർമെലൻ ഷുഗർ’ എന്ന ഗാനത്തിലെ വരികളാണിത്. 

ADVERTISEMENT

എന്തായാലും ബലെൻസിയാഗ ചെയ്തതുപോലെ ഗൂച്ചിയും ഇത്തരത്തിലുള്ള പരസ്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കുമെന്ന് പ്രതീക്ഷിക്കാം. ഫ്രാങ്കോയിസ്-ഹെൻറി പിനോൾട്ട് നടത്തുന്ന ഫ്രഞ്ച് പവർഹൗസ് ഫാഷൻ കൂട്ടായ്മയായ കെറിംഗ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗൂച്ചിയും ബലെൻസിയാഗയുമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്‌ടർ എന്ന പദവിയിൽ നിന്ന് പിന്മാറിയ മിഷേലിന്റെ കീഴിലാണ് ക്യാംപയ്ൻ ആദ്യം ചിത്രീകരിക്കുകയും ആശയ രൂപീകരണം നടത്തുകയും ചെയ്തത്.