Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണി വേണമെങ്കിൽ മുതലാളിക്ക് എന്നും ഉമ്മ കൊടുക്കണം !

chinese-boss

മുതലാളിമാരുടെ ഓരോ വിനോദങ്ങൾ സിനിമയിലും കഥകളിലുമൊക്കെ ധാരാളം കണ്ടിട്ടുണ്ട്. തന്റെ ശമ്പളം പറ്റുന്നവരെ കുരങ്ങുകളിപ്പിക്കുന്നതും പന്തുതട്ടുന്നതും ചിലർക്കു വിനോദമാണ്. ഇവിടെയിതാ ഒരു മുതലാളി, അങ്ങു ചൈനയിലാണ്. ഇങ്ങേർക്ക് എന്നും രാവിലെ ഉമ്മ കിട്ടണം അതാണ് ‘സൂക്കേട്’. ആരെങ്കിലും കൊടുത്താൽ പോര, തന്റെ പെൺജീവനക്കാർ കൊടുക്കണം, അതും ചുണ്ടിൽ തന്നെ. ഉമ്മ വാങ്ങുന്നതിനും ഒരു മട്ടമുണ്ട്. ജീവനക്കാരികൾ വരി വരിയായി നിന്നു ബോസിനു സമ്മാനം നൽകണം. ബീജിങ്ങിലെ ഹോം ബ്രിവറി മെഷിനറി കമ്പനിയിലാണ് ഈ വിചിത്ര നിയമം.

പേരു വെളിപ്പെട്ടിട്ടില്ലാത്ത മുതലാളി എന്നും രാവിലെ തനിക്ക് ഉമ്മ കിട്ടണമെന്നത് കമ്പനിയുടെ നിയമമാക്കി മാറ്റിയിരിക്കുകയാണ്. മുതലാളി തൊഴിലാളി ബന്ധം ഊഷ്മളമാക്കാൻ ഈ ഉമ്മകൾ ഉപകരിക്കുമെന്നാണ് ബോസിന്റെ ന്യായം. ഇത്ര മനോഹരമായ ആശയം തന്റെയല്ലെന്നും അമേരിക്കൻ കമ്പനിയിൽ കണ്ടത് താൻ ഇവിടെയും നടപ്പാക്കുക മാത്രമാണെന്നും അദ്ദേഹം പറയുന്നു. ബോസിന് ഈ ഉമ്മ വാങ്ങിക്കൽ വലിയ സംഭവം തന്നെയാണ്. ദിവസവും ഒൻപതിനും ഒൻപതരയ്ക്കും ഇടയിലാണ് ഉമ്മ ടൈം. കമ്പനിയിൽ കൂടുതലും സ്ത്രീ തൊഴിലാളികളായതുകൊണ്ട് മുതലാളി എന്നും രാവിലെ വലിയ ബിസിയാണ്.

മുതലാളിയുടെ ഈ കഷ്ടപ്പാട് തൊഴിലാളികൾക്ക് ഇഷ്ടമാണെന്നു ധരിക്കരുത്. ആദ്യം പലരും ഒച്ചപ്പാടുണ്ടാക്കി. രണ്ടുപേർ ജോലി നിർത്തിപ്പോയി. വേറെ ഗതിയില്ലാത്തവരാണ് ഇയാളുടെ കൂടെ തുടരുന്നത്. ചൈനയിലെ സിങ് മിങ് വാൻ ഡെയിലിയാണ് വാർത്ത പുറത്തുവിട്ടത്. മുതലാളിയുടെ ചുംബന നിയമത്തിന്റെ വിഡിയോ പുറത്തെത്തിയതോടെ സംഗതി വൈറലായി മാറിയിട്ടുണ്ട്. ലോകത്തെങ്ങുമുള്ളവർ ആവോളം തെറിവിളിക്കുന്നുണ്ട്. ഇതിനുശേഷവും ഈ മുതലാളിയും കമ്പനിയും ബാക്കിയുണ്ടോയെന്ന് അറിയില്ല. ഇപ്പോഴാണ് ആ സിനിമാ ഡയലോഗ് ചേരുക, എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ..
 

Your Rating: