ജോലിയിൽ വീഴ്ച വരുത്തിയാൽ താക്കീതും ശിക്ഷയും എല്ലാം നൽകുന്നത് തൊഴിലിടങ്ങളിൽ പതിവാണ്. ടാർജെറ്റ് കൂട്ടി നൽകിയോ കൂടുതൽ സമയം തൊഴിൽ ചെയ്യിച്ചോ ആണ് വീഴ്ച വരുത്തുന്നവരെ കമ്പനികൾ ശിക്ഷിക്കാറുള്ളത്. എന്നാൽ ഇപ്പോൾ അത്തരം നടപടികളെ തോൽപ്പിച്ചുകൊണ്ട് സെയില്‍സ് ജോലിയില്‍ ടാര്‍ജെറ്റ് എത്താന്‍ കഴിയാത്ത ജീവനക്കാരെ ക്രൂരമായ രീതിയിൽ ശിക്ഷിച്ചിരിക്കുകയാണ് ചൈനയിലെ ഐ ജിയാ എന്ന കമ്പനി.
സെയില്‍സ് ജോലിയില്‍ ടാര്‍ജെറ്റ് എത്താന്‍ കഴിയാത്ത ജീവനക്കാരെ ഇവർ ശിക്ഷിച്ചത് ജീവനുള്ള പുഴുക്കളെ തീറ്റിച്ചുകൊണ്ടാണ്. ചൈനക്കാർ പുഴുക്കളെ കഴിക്കുന്നവരാണ് എങ്കിലും ജീവനുള്ളവയെ കഴിക്കാറില്ല. ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ ഈ കമ്പനി ടാര്‍ജെറ്റ് തികയ്ക്കാത്ത ജീവനക്കാര്‍ക്ക് ഒരു കോക്ക് ടെയില്‍ വിരുന്നു നൽകും. ഇതുകേട്ടു സന്തോഷിക്കണ്ട, കാരണം വിരുന്നിനൊടുവിൽ പാനീയത്തോടൊപ്പം പുഴുക്കളും ഉണ്ടാകും. വളരെ അപ്രതീക്ഷിതമായാണ് കമ്പനി ഇത്തരമൊരു ശിക്ഷാനടപടി കൊണ്ടുവന്നത്.
പാർട്ടി നടക്കുന്നതിനിടയിൽ പ്ലാസ്റ്റിക് കൂടകളില്‍ നിന്ന് പുഴുക്കളെ ജീവനോടെ എടുത്തു ഗ്ലാസ്സില്‍ ഇടുന്നുണ്ടായിരുന്നു. തുടര്‍ന്ന് കമ്പനി മുതലാളി വക അനൗണ്സ്മെന്‍റ് വന്നു. സെയിൽസ് ടാര്‍ജെറ്റ് മീറ്റ് ചെയ്യാത്തവര്‍ മുന്നോട്ടു നില്‍ക്കാന്‍. ശേഷം അവര്‍ക്കു പുഴുക്കളെ ഇട്ട ഗ്ലാസ്സുകള്‍ കൊടുക്കുകയായിരുന്നു.
ജീവനക്കാരുടെ കൂട്ടത്തിൽ ഗർഭിണിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഇവർക്കു വേണ്ടി സ്ഥാപനത്തിലെ മറ്റൊരാൾ ശിക്ഷ ഏറ്റു വാങ്ങി. കാര്യം എന്തായാലും ഇതോടു കൂടി കമ്പനിയുടെ ഭാവി സമൂഹമാധ്യമം ഏറ്റെടുത്തു. ഐ ജിയ കമ്പനിയ്ക്കെതിരെ ജനരോഷം രൂക്ഷമായിരിയ്ക്കുകയാണ് ഇപ്പോൾ.