കഴിവും വ്യത്യസ്തമായ ചിന്തകളും കയ്യിലുണ്ടെങ്കിൽ, ഇന്ന് സമൂഹമാധ്യമങ്ങളിൽ താരമാകാൻ ഒരുദിവസം തന്നെ ധാരാളമാണ്. പ്രശസ്ത ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന്റെ ഷേപ് ഓഫ് യൂ എന്ന ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്ന യുവതികളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നൃത്തസംവിധായികയും മോഡലും നർത്തകിയുമായ സൊനാലി ഭാദുരിയയാണ് ഇതിനു പിന്നിൽ. ലിവ് ടു ഡാൻസ് എന്ന നൃത്തകമ്പനിയുടെ ഉടമ കൂടിയാണ് മുംബൈക്കാരിയായ സൊനാലി. സുഹൃത്തായ വിജേതയുമൊപ്പമാണ് സൊനാലി ഡാൻസ് ചെയ്യുന്നത്.
ഡെനിം ഷോർട്ജീൻസും വെള്ള ടീഷർട്ടും, ഷൂസുമിട്ട് ഹിപ് ഹോപ് ശൈലിയിൽ ഇരുവരും ആടിത്തകർക്കുകയാണ്. വെറും ഒന്നര മിനിട്ടുള്ള വിഡിയോ ഒരു ദിവസം കൊണ്ട് നാലരലക്ഷത്തിറെ പേരാണ് കണ്ടത്.
ഡാൻസിൽ സൂംബയും എയ്റോബിക്സ് വർക്ഔട്ടുമൊക്കെ സമന്വയിപ്പിച്ച് സൊനാലി ഇതിനു മുൻപ് അവതരിപ്പിച്ച വിഡിയോകളും ശ്രദ്ധ നേടിയിരുന്നു. ഡാൻസിനൊപ്പം ഫാഷൻ സ്റ്റേറ്റ്മെന്റിലും ബദ്ധശ്രദ്ധയാണ് സൊനാലി.

തന്റെ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന ഹോട്ട് ലുക് ചിത്രങ്ങൾക്ക് നിരവധി ആരാധകരാണുള്ളത്. ഏതായാലും ആദ്യദിവസം തന്നെ പുതിയ വിഡിയോയ്ക്ക് ലഭിച്ച വമ്പൻ വരവേൽപ്പിൽ അമ്പരന്നു നിൽക്കുകയാണ് സൊനാലിയും വിജേതയും.