Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണപ്പെണ്ണിനൊരു ‘ചിയേഴ്സ്’; വ്യത്യസ്തം ഈ വിവാഹ വസ്ത്രം

wedding-dress

സ്കോട്ടിഷ് യുവതി കെറി മക്മില്ലിന്റെ വിവാഹവേഷം കണ്ടാൽ മൂക്കത്തൊന്നു വിരൽ വയ്ക്കും. പിന്നെ അടുത്തുചെന്ന് ഒരു ഗ്ലാസ് ഷാംപെയ്ൻ അങ്ങെടുക്കും. കാര്യം മറ്റൊന്നുമല്ല, 50 ഗ്ലാസുകളില്‍ മദ്യം നിറച്ചു തൂക്കിയിടുന്ന വസ്ത്രമാണു കെറി മക്മില്ലണ്‍ വിവാഹദിനത്തില്‍ അണിഞ്ഞത്. 

ഉരുക്കിൽ നിര്‍മിച്ച കൂട്ടിൽ നാലു നിരയിലായി 50 ഗ്ലാസുകള്‍ തൂക്കിയിടാം. ഡേവിഡ് റൈറ്റ് എന്നയാൾ 30 കിലോ സ്റ്റീലിലാണു വസ്ത്രത്തിനാവശ്യമായ കൂട് തയാറാക്കിയത്. ഗൗണിന്റെ വിരിഞ്ഞു നിൽക്കുന്ന കീഴ്ഭാഗത്തിനു സമാനമായ ആകൃതിയിൽ നിര്‍മിച്ചശേഷം ഫ്രെയിമിനു വെള്ള നിറം അടിക്കുകയായിരുന്നു. ഗ്ലാസുകൾ കൊളുത്തി ഇടാന്‍ കർട്ടൻ ഹുക്കുകളാണ് ഉപയോഗിച്ചത്.

wedding-dress1

വിവാഹത്തിനെത്തിയ അതിഥികൾക്കു കെറിയോടു സംസാരിച്ചശേഷം ഗ്ലാസെടുത്തു പോകാം. ഷാംപെയ്ൻ നുണഞ്ഞുകൊണ്ടു കെറിയോടു സംസാരിക്കുകയുമാവാം. സ്റ്റീല്‍ കൂടിനു ഭാരമുള്ളതിനാൽ കെല്ലിക്ക് അതുമായി നടക്കാൻ സാധിക്കില്ല. എന്നാൽ പിന്നിലെ വീതിയുള്ള ഭാഗത്തിലൂടെ അനായാസം കൂട്ടിലേക്കു കയറാനും ഇറങ്ങാനും സാധിക്കും. തന്റെ വിവാഹ ശേഷം ഇത് വാടകയ്ക്കു കൊടുക്കാനുള്ള പദ്ധതിയിലാണ് കെറി.