Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ് എൻട്രി, കിടിലൻ ഡയലോഗ്; സിനിമയെ വെല്ലും വിവാഹപരസ്യം!

bino-joseph-wedding-advertisement-viral

സിനിമ പോലെ ഒരു വിവാഹപരസ്യം. പലതരം വിവാഹപരസ്യങ്ങൾ വന്നിട്ടുണ്ടെ‌ങ്കിലും ഇത്തരത്തിലൊന്ന് ഇതാദ്യം. സിനിമയിലെ മാസ് ഇൻട്രോ സീന്‍ പോലെ ബുള്ളറ്റിൽ വരുന്ന നായകൻ. തകർപ്പൻ ഇന്‍ട്രോയ്ക്കുശേഷമാണ് കാര്യത്തിലേക്ക് കടക്കുന്നത്.

മനോഹരമായ ഇൻട്രൊഡക്ഷനും മ്യൂസിക്കുമായി വിവാഹാലോചനയ്ക്കു പുതിയ മാനം കൊണ്ടുവന്നിരിക്കുകയാണ് സിനിമാനടൻ കൂടിയായ ബിനോ ജോസഫ്. ബിനോയെക്കുറിച്ചുള്ള കാര്യങ്ങൾ വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഒപ്പം ഭാവി വധുവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നു. മകന്റെ ഭാവി വധുവായി കാര്യപ്രാപ്തിയുള്ള ഒരു കുട്ടി വരണമെന്ന് ആഗ്രഹിക്കുന്നതായി ബിനോയുടെ അമ്മ പറയുന്നു. 

വീടും ചുറ്റുപാടുമെല്ലാം വിഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. പ്രായവും വെളിപ്പെടുത്തുന്നുണ്ട് – '38 വയസ്സുള്ള ക്രിസ്ത്യൻ ആർസി വിഭാഗത്തിൽപ്പെട്ടയാളാണ്. കണ്ണൂർ ജില്ലയിലെ പേരാവൂരാണ് സ്വദേശം. അമ്മ മാത്രമാണ് കൂട്ടിന്. അച്ഛൻ മരിച്ചിട്ട് 12 വർഷത്തോളമായി. ഒരു സഹോദരനും നാലു സഹോദരിമാരുമുണ്ട്. എല്ലാവരും വിവാഹിതരാണ്. ബിസിനസും അഭിനയവുമാണ് തൊഴിൽ. 

റെഡ് വൈൻ, ശിക്കാർ, സെക്കന്റ്സ് എന്നീ ചിത്രങ്ങളിൽ ബിനോ അഭിനയിച്ചിട്ടുണ്ട്. എന്തായാലും ബിനോയുടെ സാഹസം കണ്ടു അന്തം വിട്ടിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് വിവാഹാലോചന വിഡിയോ ബിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അതാവട്ടെ വൈറൽ ആവുകയും ചെയ്തു. 

related stories