Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർമുല വൺ ട്രാക്കിൽ തീപാറിച്ചൊരു വെഡ്ഡിങ് ടീസർ

photo-(4)

ലോകത്തെ വേഗരാജക്കന്മാർ തീപാറിക്കുന്ന ഫോർമുല വൺ ട്രാക്കിൽ നിന്നു വെഡ്ഡിങ് ഫോട്ടോഷൂട്ട്. ചെക്കനും പെണ്ണും തമ്മിലുള്ള ആവേശകരമായ പോരാട്ടം ചിത്രീകരിച്ചിരിക്കുന്ന വെഡ്ഡിങ് ടീസർ. യാഹിയ – ഫെമിന ദമ്പതികളുടെ വെഡ്ഡിങ് ടീസർ  സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. മത്സരത്തിന്റെ ആവേശത്തിനൊപ്പം പ്രണയവും കോർത്തിണക്കിയാണ് വ്യത്യസ്തമായ ഈ വെഡ്ഡിങ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒന്നു കണ്ടാൽ വീണ്ടും കാണാൻ തോന്നുന്ന മനോഹരമായ വിഡിയോയും ചിത്രങ്ങളും. 

wings-media

2018ൽ എഫ് വൺ ചാംപ്യൻഷിപ്പ് നടന്ന അബുദാബിയിലെ യാസ് മറീന സർക്യൂട്ടിലെ ഫഫ് വൺ ട്രാക്കിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. സ്പോർട്സ് കാറും വസ്ത്രവും ഹെൽമറ്റുെമാക്കെയായി ഒരു മത്സരത്തിന്റെ അവേശം. പശ്ചാത്തല സംഗീതത്തിലും ഒരു മത്സരത്തിന്റെ തീവ്രത. രണ്ടു കാറുകളിൽ മത്സരിച്ചു തുടങ്ങിയ യാത്ര ഒടുവിൽ ഒരു കാറിൽ കൈകോർത്തു പിടിച്ചുകൊണ്ട് പ്രണയാര്‍ദ്രമായി  അവസാനിക്കുന്നു വിഡിയോയിൽ. ദുബായിൽ താമസമാക്കിയ തൃശൂർ സ്വദേശിയാണു യഹിയ. ഫെമിന തിരുവനന്തപുരം സ്വദേശിനിയും.

കാണികളെ വേഗതയുടെ ചൂടുകൊണ്ട് ആവേശത്തിലാക്കുന്ന ഫോർമുല വൺ ട്രാക്കിലെ ആദ്യ വെഡ്ഡിങ് വിഡിയോ പുറത്തിറക്കിയത് ദുബായിലും കേരളത്തിലും പ്രശസ്തരായ വിങ്സ് മീഡിയ ആണ്. വിങ്സ് മീഡിയക്കു വേണ്ടി ഉടമ മുൻവ്വർ അലിയാണു വിഡിയോ ഷൂട്ട് ചെയ്തത്. അബുദാബി ഷെയ്ഖ് സയ്ദ് മോസ്കിൽ വിങ്സ് മീഡിയ നടത്തിയ വെഡ്ഡിങ് ഷൂട്ടും ശ്രദ്ധ നേടിയിരുന്നു. 

photo-(7)
photo-(5)
photo-(1)
photo-(9)
photo-(3)
photo-(2)
related stories