പൊലീസ് യൂണിഫോമിൽ സേവ് ദ ഡേറ്റ്, വിഡിയോ വൈറലായി; പിന്നാലെ ഉപദേശവുമായി ഐപിഎസ് ഓഫീസർ
വിവാഹ ഫോട്ടോഷൂട്ടിലും സേവ് ദ ഡേറ്റ് വിഡിയോയിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് പലരും. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നതും അത്തരത്തിലൊരു സേവ് ദ ഡേറ്റ് വിഡിയോ ആണ്. ഹൈദരാബാദിൽ നിന്നുള്ളതാണ് വിഡിയോ. പൊലീസ് ദമ്പതികൾ യൂണിഫോമിൽ തന്നെയാണ് വിഡിയോയിലെത്തിയത്. പൊലീസ് ജീപ്പിൽ

വിവാഹ ഫോട്ടോഷൂട്ടിലും സേവ് ദ ഡേറ്റ് വിഡിയോയിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് പലരും. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നതും അത്തരത്തിലൊരു സേവ് ദ ഡേറ്റ് വിഡിയോ ആണ്. ഹൈദരാബാദിൽ നിന്നുള്ളതാണ് വിഡിയോ. പൊലീസ് ദമ്പതികൾ യൂണിഫോമിൽ തന്നെയാണ് വിഡിയോയിലെത്തിയത്.
പൊലീസ് ജീപ്പിൽ നിന്നിറങ്ങി വരുന്ന പുരുഷനും സ്റ്റേഷന് മുന്നിൽ നിൽക്കുന്ന യുവതിയും ആദ്യമായി കാണുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. വിഡിയോ വൈറലായതോടെ പൊലീസ് യൂണിഫോമിൽ സേവ് ദ ഡേറ്റ് വിഡിയോ ചെയ്തതിനെ പറ്റിയായി സമൂഹമാധ്യമങ്ങളിലെ ചർച്ച. പിന്നാലെ ഐപിഎസ് ഓഫീസറായ സി.വി.ആനന്ദിൽ നിന്ന് ഇരുവർക്കും ഒരു ഉപദേശവും ലഭിച്ചു. വിഡിയോ സഹിതം പങ്കുവച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ഉപദേശവുമായെത്തിയത്.
‘വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സത്യം പറഞ്ഞാൽ, അവർ തങ്ങളുടെ വിവാഹത്തെക്കുറിച്ച് കൂടുതൽ ആവേശത്തിലാണെന്നു തോന്നുന്നു. അതൊരു വലിയ കാര്യം തന്നെയാണ്. പൊലീസ് എന്നത് വളരെ കഠിനമായൊരു ജോലിയാണ്, പ്രത്യേകിച്ച് സ്ത്രീകൾക്ക്. ഡിപ്പാർട്ട്‌മെന്റിൽ നിന്ന് തന്നെ അവൾ ഒരു ഇണയെ കണ്ടെത്തുന്നത് ഞങ്ങൾക്കെല്ലാവർക്കും ആഘോഷിക്കാനുള്ള അവസരമാണ്. രണ്ടുപേരും പൊലീസ് ഉദ്യോഗസ്ഥരായതുകൊണ്ട് അവർ യൂണിഫോമും ജീപ്പുമൊന്നും ഉപയോഗിക്കുന്നതിൽ തെറ്റില്ല. അവർ പക്ഷേ, അത് നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഷൂട്ടിങ്ങിന് സമ്മതം നൽകുകയും ചെയ്യുമായിരുന്നു. എന്നാൽ ശരിയായ അനുമതിയില്ലാതെ ഇനിയാരും ഇതാവർത്തിക്കരുത്’. ഐപിഎസ് ഓഫീസർ സി.വി.ആനന്ദ് എക്സിൽ കുറിച്ചു.
Content Highlights: Police | Save The Date | Viral Video | Wedding | Lifestyle | Manoramaonline