ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. 2021ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും പലപ്പോഴും ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് കതീനയെ താൻ പ്രെപ്പോസ് ചെയ്തതെന്ന് പറഞ്ഞിരിക്കുകയാണ് വിക്കി കൗശല്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. 2021ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും പലപ്പോഴും ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തിന് ഒരു ദിവസം മുൻപ് മാത്രമാണ് കതീനയെ പ്രെപ്പോസ് ചെയ്തതെന്ന് പറഞ്ഞിരിക്കുകയാണ് വിക്കി കൗശല്‍. അന്നെങ്കിലും അവളോട് വിവാഹാഭ്യർഥന നടത്തിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ ആ പഴി കേൾക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നെന്നും ഒരഭിമുഖത്തിൽ വിക്കി പറഞ്ഞു. 

‘ഇത് അവസാന സമയമാണെന്ന് പലരും പറഞ്ഞു. ഇനിയും പ്രെപ്പോസ് ചെയ്തില്ലെങ്കിൽ ജീവിതകാലം മുഴുവൻ വിവാഹത്തിന് മുൻപ് പ്രെപ്പോസ് ചെയ്തില്ല എന്നതിനെ പറ്റി കേള്‍ക്കേണ്ടി വരുമെന്ന് ചിലർ എനിക്ക് മുന്നറിയിപ്പ് നൽകി. അതുകൊണ്ടാണ് വിവാഹത്തിന് ഒരുദിവസം മുമ്പ് വിവാഹാഭ്യർഥന നടത്താൻ തീരുമാനിച്ചത്. വിവാഹത്തിന് ഒരു ദിവസം മുമ്പ് ഹോട്ടലിൽ എത്തിയിരുന്നു. അന്ന് അവിടെ ഒരു സ്പെഷൽ ഡിന്നർ പ്ലാൻ ചെയ്തു. സുഹൃത്തുക്കളും കുടുബാംഗങ്ങളുമെല്ലാം അടുത്ത ദിവസമാണ് എത്തുക. അതുകൊണ്ട് അന്ന് ഞങ്ങൾ തനിച്ചായിരുന്നു. അപ്പോഴാണ് വിവാഹാഭ്യർഥന നടത്തിയത്’. വിക്കി പറഞ്ഞു. 

കത്രീന കൈഫും വിക്കി കൗശലും, Image Credits: Instagram/vickykaushal09
ADVERTISEMENT

വിവാഹാഭ്യർഥന വൈകിയതിന്റെ കാരണത്തെ പറ്റിയും വിക്കി അഭിമുഖത്തിൽ പറഞ്ഞു. ‘ഞങ്ങളുടേത് ഒരു 9-5 ജോലിയല്ല,  ശനി-ഞായർ അവധി എന്നൊന്നുമില്ല. വിവാഹസമയത്ത് അവൾ ടൈഗർ സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അതുകൊണ്ട് ഒന്നും പ്ലാൻ ചെയ്യാൻ സമയം കിട്ടിയില്ല’. ഇപ്പോൾ രണ്ടുപേരുടെയും സമയം നോക്കി നേരത്തെ പ്ലാൻ ചെയ്താണ് പലപ്പോഴും എല്ലാ കാര്യങ്ങൾ നടപ്പിലാക്കാറുള്ളതെന്നും വിക്കി പറഞ്ഞു. 

കത്രീന കൈഫും വിക്കി കൗശലും, Image Credits: Instagram/vickykaushal09

രൺതംബോറിലെ ഒരു ഹെറിറ്റേജ് റിസോർട്ടിൽ വച്ചാണ് വിക്കിയും കത്രീനയും വിവാഹിതരായത്. ഉടനെ ഇരുവരും രണ്ടാം വിവാഹ വാർഷികം ആഘോഷിക്കും. 

കത്രീന കൈഫും വിക്കി കൗശലും, Image Credits: Instagram/vickykaushal09
English Summary:

Vicky Kaushal's Last-Minute Proposal to Katrina Kaif