വിവാഹങ്ങൾ എപ്പോഴും ആഡംബരമായി നടത്താനാണ് പലരും ആഗ്രഹിക്കാറുള്ളത്. വിവാഹ വേദിയിലേക്ക് നല്ല ഗ്രാന്റ് എൻട്രി കൊടുക്കാനും പലരും ചിന്തിക്കാറുണ്ട്. അത്യാഡംബരമായ കാറുകളിലെല്ലാമെത്തി അമ്പരപ്പിക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. ആചാരത്തിന്റെ പേരിൽ കുതിരപ്പുറത്ത് വരെ പലരും എത്താറുണ്ട്. എന്നാൽ സമൂഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹങ്ങൾ എപ്പോഴും ആഡംബരമായി നടത്താനാണ് പലരും ആഗ്രഹിക്കാറുള്ളത്. വിവാഹ വേദിയിലേക്ക് നല്ല ഗ്രാന്റ് എൻട്രി കൊടുക്കാനും പലരും ചിന്തിക്കാറുണ്ട്. അത്യാഡംബരമായ കാറുകളിലെല്ലാമെത്തി അമ്പരപ്പിക്കുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. ആചാരത്തിന്റെ പേരിൽ കുതിരപ്പുറത്ത് വരെ പലരും എത്താറുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാകുന്നത് സ്കൂട്ടറില്‍ വിവാഹവേദിയിലെത്തിയ വരനും കൂട്ടരുമാണ്. 

ബെംഗളൂരുവിലാണ് സംഭവം. ഇവിടെ വരൻ വിവാഹ വേദിയിലെത്തിയത് ഇലക്ട്രിക് ബൈക്കിലാണ്. വരൻ മാത്രമല്ല, ആഘോഷത്തോടെ വരന്റെ സംഘവും ബൈക്കിൽ ഒപ്പമുണ്ട്. സ്ത്രീകളും പുരുഷൻമാരുമടക്കം നിരവധി പേരാണ് ബൈക്കിൽ എത്തുന്നത്. വീട്ടിൽ നിന്ന് സംഘം ഇറങ്ങുന്നതു മുതലാണ് വിഡിയോ. റോഡിലൂടെ ആഘോഷമായി വാഹനമോടിച്ച് പോകുന്നതും, ഇടയ്ക്ക് വാഹനം നിർത്തി ഡാൻസ് ചെയ്യുന്നതുമെല്ലാം വിഡിയോയിലുണ്ട്. 

ADVERTISEMENT

വരന്റെ ബൈക്ക് പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഷെർവാണിയും തലപ്പാവുമെല്ലാം ധരിച്ചാണ് വരൻ വിവാഹ വേദിയിലേക്കെത്തിയത്. 

സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. വിവാഹത്തിന് ഇലക്ട്രിക് ബൈക്ക് ഉപയോഗിച്ച വരനും സംഘത്തിനും കയ്യടിച്ച് നിരവധി പേരാണ് എത്തുന്നത്. ‘മൃഗങ്ങളെ ഉപദ്രവിക്കരുത് ഈ ആശയത്തെ സ്നേഹിക്കൂ, ബാറ്ററി തീർന്നാൽ എന്തു ചെയ്യും, ബ്ലോക്കില്ലാതെ പോകാൻ നല്ലതാണ്  തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ബെംഗളൂരുവിലെ നോര്‍ത്ത് ഇന്ത്യൻ സ്റ്റൈൽ വിവാഹത്തെ വിമർശിക്കുന്നവരുമുണ്ട്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT