‘ഗ്രഹണം’ മാറി, ഇനി പുതുജീവിതം: ആ അപൂര്‍വ നിമിഷത്തിൽ ഒന്നായത് 450 ദമ്പതികൾ
അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം കാണാനായതിന്റെ സന്തോഷം പലരും പങ്കുവെക്കുന്നുണ്ട്. എന്നാൽ അപൂർവ നിമിഷം വെറും കാഴ്ചയാക്കി മാറ്റാതെ ജീവിതത്തിലെ തന്നെ ഒരിക്കലും മറക്കാത്ത നിമിഷമാക്കി മാറ്റാനായി നോക്കിയവരും നിരവധിയാണ്. വിവാഹം തന്നെ ഈ അപൂർസമയത്തേക്ക് മാറ്റിവച്ചാണ് പലരും സമ്പൂർണ സൂര്യഗ്രഹണം ആഘോഷമാക്കിയത്.

അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം കാണാനായതിന്റെ സന്തോഷം പലരും പങ്കുവെക്കുന്നുണ്ട്. എന്നാൽ അപൂർവ നിമിഷം വെറും കാഴ്ചയാക്കി മാറ്റാതെ ജീവിതത്തിലെ തന്നെ ഒരിക്കലും മറക്കാത്ത നിമിഷമാക്കി മാറ്റാനായി നോക്കിയവരും നിരവധിയാണ്. വിവാഹം തന്നെ ഈ അപൂർസമയത്തേക്ക് മാറ്റിവച്ചാണ് പലരും സമ്പൂർണ സൂര്യഗ്രഹണം ആഘോഷമാക്കിയത്. കണക്കുകൾ പ്രകാരം ഏതാണ്ട് 450 ദമ്പതികളാണ് സമ്പൂർണ സൂര്യഗ്രഹണ ദിവസത്തിൽ വിവാഹിതരായത്.
ഇന്നലെ വിവാഹിതരായ പലരും പെട്ടെന്നുള്ള ചിന്തയിലാണ് വിവാഹം തീരുമാനിച്ചത്. ‘പെട്ടെന്നൊരു തോന്നൽ വന്നതുമൂലമാണ് സമ്പൂർണ സൂര്യഗ്രഹണ ദിവസം വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചത്. വിവാഹത്തിന് തലേദിവസമാണ് വസ്ത്രം പോലും കിട്ടിയത്’– യുഎസ് സ്വദേശിയായ സമാന്ത പറഞ്ഞു.
150ലേറെ ദമ്പതികളാണ് യുഎസിലെ ഒഹിയോയിൽ വിവാഹിതരായത്. ഒരുപാട് പേർ പാര്‍ക്കിൽ ഉണ്ടായിരുന്നെങ്കിലും സ്വകാര്യ ചടങ്ങിൽ വിവാഹിതരായ പോലെയാണ് തോന്നിയത്. ഗ്രഹണം തുടങ്ങി ആകാശം ഇരുണ്ടതായി തുടങ്ങിയപ്പോൾ ഞങ്ങൾ സന്തോഷം കൊണ്ട് നൃത്തം ചെയ്തു’– ഒഹിയോയിലെ പാർക്കിൽ വച്ച് വിവാഹിതരായ റോബർട്ട് സ്കോലിക്കിനും ഭാര്യ റേച്ചലും പറഞ്ഞു.
പലയിടങ്ങളിലും വിവാഹിതരാകുന്നവർക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. പലരും കേക്ക് മുറിച്ചും ചടങ്ങ് ആഘോഷമാക്കി.
18 മാസത്തിലൊരിക്കൽ മാത്രമാണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുക. ഭൂമിയിലെ ഒരു സ്ഥലത്ത് 400 വർഷത്തിലൊരിക്കൽ മാത്രമേ പൂർണ സൂര്യഗ്രഹണം ഉണ്ടാകൂ. സമ്പൂർണ സൂര്യഗ്രഹണം നേരിട്ടു കാണാൻ സാധിക്കാത്തവർക്കായി ലൈവ് സ്ട്രീമിങ് നാസ യുട്യൂബിൽ പങ്കുവച്ചിരുന്നു. നൂറ്റാണ്ടിൽ ആദ്യമായി ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പടിഞ്ഞാറ്, വടക്ക് മേഖലകളിൽ ഒരേസമയം സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായി. വടക്കേ അമേരിക്കയിൽ ദ് മെക്സിക്കൻ ബീച്ച് റിസോർട്ടിലാണ് മുഖ്യമായും സൂര്യഗ്രഹണം ആദ്യം കണ്ടത്. പിന്നീട് മറ്റു പ്രദേശങ്ങളിലും കാണാനായി. സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച ഇന്ത്യൻ സമയം 9ന് പുലർച്ചെ 2.22ന് ആണ് അവസാനിച്ചത്. ഇന്ത്യയിൽ ദൃശ്യമായില്ല.