ട്രഡീഷണൽ മേക്കപ്പും സിംപിൾ ലുക്കും, തമിഴ് സ്റ്റൈലിൽ വധുവായി മാളവിക ജയറാം
താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് മാളവികയും നവനീതും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ദൃശ്യങ്ങൾ വൈറലായതോടെ മാളവികയുടെ വിവാഹലുക്കിനും കയ്യടി ലഭിക്കുന്നുണ്ട്. വളരെ സിംപിളായി

താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് മാളവികയും നവനീതും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ദൃശ്യങ്ങൾ വൈറലായതോടെ മാളവികയുടെ വിവാഹലുക്കിനും കയ്യടി ലഭിക്കുന്നുണ്ട്. വളരെ സിംപിളായി അണിഞ്ഞൊരുങ്ങിയാണ് മാളവിക വിവാഹത്തിനെത്തിയത്.
ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങുകൾക്കായി മാളവിക തിരഞ്ഞെടുത്തത്. തമിഴ് സ്റ്റൈലിലുള്ള മടിസാർ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. ഗോൾഡൻ നിറത്തിലുള്ള കസവും ലൈനുകളും ചേർന്ന ചുവപ്പ് സാരിയാണ് മാളവികയുടേത്. സാരിയുടെ ബ്ലൗസിലും സിംപിൾ ഡിസൈനാണ് നൽകിയത്. പ്ലെയിൻ ചുവപ്പ് നിറത്തിലുള്ള ബ്ലൗസില്‍ നെക്കിലും സ്ലീവിലും ഡിസൈൻ നൽകി. ട്രഡീഷണൽ ലുക്കിലുള്ള സ്ലീവിലെ ഡിസൈനാണ് ബ്ലൗസിന്റെ ഹൈലൈറ്റ്.
ആക്സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാൻ മാളവിക ശ്രമിച്ചിട്ടുണ്ട്. രണ്ട് മാലകൾ ഒരുമിച്ച് സ്റ്റൈൽ ചെയ്ത് ഒരു ഹെവി ചോക്കറിന്റെ ലുക്ക് നൽകാനാണ് ശ്രമിച്ചത്. പരമ്പരാഗതമായ രീതിയിലുള്ളതാണ് ആക്സസറികളെല്ലാം. കാലിലും ആക്സസറി നൽകിയിട്ടുണ്ട്.
ട്രഡീഷനും സിംപിളിസിറ്റിയും നിറയുന്ന മാളവികയുടെ മേക്കപ്പിനും കയ്യടി ഉയരുന്നുണ്ട്. സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വികെഎസ് ആണ് മാളവികയുടെ ലുക്കിന് പിന്നിൽ. പിന്നിയിട്ട മുടിയിൽ സിംപിൾ രീതിയിലാണ് മുല്ലപ്പൂ സ്റ്റൈൽ ചെയ്തത്.
കസവു മുണ്ടും മേൽമുണ്ടും ധരിച്ചാണ് നവനീത് എത്തിയത്. നവനീതിന്റെ മേൽമുണ്ടിന്റെ പിൻഭാഗത്ത് മ്യൂറൽ പെയിന്റിങ്ങും നൽകിയിട്ടുണ്ട്.