അംബാനിക്കല്യാണത്തിന്റെ ആഘോഷങ്ങൾ ഇറ്റലിയിൽ തുടങ്ങും, വിശിഷ്ടാതിഥികളുമായി അത്യാഡംബര കപ്പൽ
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ രണ്ടാംഘട്ടം മെയ് 29 ന് ആരംഭിക്കും. അതിഥികളുമായി ഇറ്റലിയിലെ സിസിലിയിൽ നിന്ന് മെയ് 29ന് പുറപ്പെടുന്ന ആഡംബര കപ്പൽ ജൂൺ 1ന് സ്വിറ്റ്സർലാൻഡിലെത്തും. ജൂലൈ 6 മുതൽ 12വരെ മുംബൈയിൽ വച്ചാണ് അനന്ത്–രാധിക വിവാഹച്ചടങ്ങുകൾ നടക്കുന്നത്. കപ്പൽ

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ രണ്ടാംഘട്ടം മേയ് 29 ന് ആരംഭിക്കും. അതിഥികളുമായി ഇറ്റലിയിലെ സിസിലിയിൽ നിന്ന് മേയ് 29ന് പുറപ്പെടുന്ന ആഡംബര കപ്പൽ ജൂൺ 1ന് ഫ്രാൻസിലെത്തും. ജൂലൈ 6 മുതൽ 12വരെ മുംബൈയിൽ വച്ചാണ് അനന്ത്–രാധിക വിവാഹച്ചടങ്ങുകൾ നടക്കുന്നത്.
കപ്പൽ കേന്ദ്രീകരിച്ചാണ് മൂന്നു ദിവസത്തെ ആഘോഷം. തുടർന്ന് ലണ്ടനില്‍ ആഘോഷങ്ങൾ നടക്കും. മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി എന്നിവരൊഴികെ അംബാനി കുടുംബത്തിലെ അംഗങ്ങളെല്ലാം തന്നെ ലണ്ടനിലാണുള്ളത്. വധൂവരന്മാരും ക്ഷണിക്കപ്പെട്ട അതിഥികളും അടുത്ത ബന്ധുക്കളും മാത്രമാണ് കപ്പലിലുണ്ടാകുക. മൊബൈൽ ഫോൺ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകളുടെ സ്വകാര്യത കണക്കിലെടുത്താണ് ഇത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300ൽ അധികം വിഐപി അതിഥികളാണ് ആഡംബര കപ്പലിലുള്ളത്. ബോളിവുഡിലെ വൻതാരനിര തന്നെ കപ്പലിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഷാരുഖ് ഖാനും കുടുംബവും, രൺബിർ കപൂർ–ആലിയ ഭട്ട്, സൽമാൻ ഖാൻ എന്നിവർ കപ്പലിലുണ്ടാകുമെന്ന് അംബാനി കുടുംബത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. പ്രിയങ്ക ചോപ്ര–നിക് ജോനാസ്, രൺവീർ സിങ്–ദീപിക പദുക്കോൺ, കിയാര അദ്വാനി–സിദ്ധാർഥ് മൽഹോത്ര, സോനം കപൂർ–ആനന്ദ് അഹൂജ തുടങ്ങിയ പ്രമുഖ താരദമ്പതികള്‍ കപ്പലിലെ ആഘോഷങ്ങളിൽ പങ്കുചേരുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാർച്ചിൽ ഗുജറാത്തിലെ ജമ്നാഗറിൽ വച്ചായിരുന്നു അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകൾ നടന്നത്. ബോളിവുഡിൽ നിന്നുള്ള വൻ താരനിരയും വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരും അതിഥികളായി എത്തിയിരുന്നു. മുംബൈയിലെ വിവാഹത്തിനു ശേഷം ഡൽഹിയിലും പാർട്ടിയുണ്ടാകാൻ സാധ്യതയുണ്ട്.