വധുവിന്റെ തലയിൽ പാൽ ഒഴിച്ചു; തടഞ്ഞ് വരൻ; അനാവശ്യമെന്ന് വിമർശനം
ഹൽദി ആഘോഷം ഇന്ത്യൻ വിവാഹങ്ങളുടെ ഭാഗമാണ്. വധൂവരൻമാരും ബന്ധുക്കളും സുഹൃത്തുക്കളും ഇത്തരം ഹൽദി ആഘോഷങ്ങൾ പലപ്പോഴും വ്യത്യസ്തമാക്കാൻ ശ്രമിക്കാറുണ്ട്. ആഘോഷത്തിനിടെ വധൂ–വരന്മാരുടെ തലയിലൂടെ പാൽ അഭിഷേകം നടത്തുന്നതിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തലയിലൂടെ പാൽ

ഹൽദി ആഘോഷം ഇന്ത്യൻ വിവാഹങ്ങളുടെ ഭാഗമാണ്. വധൂവരൻമാരും ബന്ധുക്കളും സുഹൃത്തുക്കളും ഇത്തരം ഹൽദി ആഘോഷങ്ങൾ പലപ്പോഴും വ്യത്യസ്തമാക്കാൻ ശ്രമിക്കാറുണ്ട്. ആഘോഷത്തിനിടെ വധൂ–വരന്മാരുടെ തലയിലൂടെ പാൽ അഭിഷേകം നടത്തുന്നതിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തലയിലൂടെ പാൽ ഒഴിക്കുമ്പോഴുള്ള വധുവിന്റെ മുഖഭാവവും വരന്റെ കരുതലുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിലുള്ളത്.
മഞ്ഞ വസ്ത്രം ധരിച്ച് മുഖത്ത് മഞ്ഞൾ പുരട്ടി പ്രത്യേകം തയാറാക്കിയ ഇരുപ്പിടത്തിലാണ് വധൂവരൻമാർ ഇരിക്കുന്നത്. ചുറ്റിലും ബന്ധുക്കളും സുഹൃത്തുകളും ഉണ്ട്. ആഘോഷങ്ങൾക്കിടെ അതിഥികൾക്കിടയിൽ നിന്ന് ഒരു സ്ത്രീ അപ്രതീക്ഷീതമായി വധുവിന്റെ തലയിലൂടെ പാൽ ഒഴിച്ചു.
മഞ്ഞൾ പുരട്ടിയിരിക്കുന്ന വധുവിന്റെ മുഖത്തേക്ക് പാൽ കൂടി എത്തിയതോടെ അസ്വസ്ഥത അനുഭവപ്പെട്ടു. കണ്ണുകൾക്ക് നീറ്റൽ അനുഭവപ്പെട്ടതിനാൽ കണ്ണുകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലായി. ഉടന്‍ തന്നെ വരൻ ഇടപെട്ടു. വധുവിനു പകരം തന്റെ തലയിലൂടെ പാൽ ഒഴിക്കാൻ വരൻ അതിഥിയോട് ആവശ്യപ്പെട്ടു. മുഖത്തും കണ്ണിലുമുള്ള പാല്‍ തുടച്ചു മാറ്റുന്നതിനായി ഒരു ടവൽ നൽകി വരൻ സഹായിക്കുന്നതും വിഡിയോയിൽ കാണാം.
സമൂഹമാധ്യമങ്ങളിലെത്തിയ വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. വരന്റെ കരുതലിനെ പ്രകീർത്തിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. എന്നാൽ ഹൽദിയുടെ ഭാഗമായുള്ള ഇത്തരം ആചാരങ്ങൾ വധൂവരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന രീതിയിലും കമന്റുകൾ എത്തി. ‘‘ചില സ്ഥലങ്ങളിലെ ആചാരങ്ങളിൽ പാൽ അവിഭാജ്യഘടകമാണ്. ഇത് ചോദ്യം ചെയ്തപ്പോൾ അതിഥി അദ്ഭുതപ്പെട്ടുകാണും. എന്നാൽ അവർ രണ്ടു പേരും ഇത് നന്നായി തന്നെ കൈകാര്യം ചെയ്തു.’’– എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
‘‘എല്ലാവരും പാലിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ആ യുവാവ് തന്റെ വധുവിനെ രക്ഷിച്ചത് പ്രശംസ അർഹിക്കുന്നു. എത്രത്തോളം അവൻ അവളെ സ്നേഹിക്കുന്നു എന്നതിന് ഉദാഹരണമാണ് അത്. ’’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘‘ഇത്തരത്തിലുള്ള പ്രവൃത്തി വധൂ വരന്മാർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് ചില വിഡ്ഢികൾ കരുതുന്നില്ല. ’’– എന്ന രീതിയിലും കമന്റുകള്‍ എത്തി. പാൽ ഇങ്ങനെ വെറുതെ കളയരുതെന്നും പലരും കമന്റ് ചെയ്തു.