അനന്ത്– അംബാനി രാധിക മെർച്ചന്റ് വിവാഹത്തിന്റെ ആഘോഷങ്ങൾ ജൂൺ 29ന് ആരംഭിക്കും. അംബാനിയുടെ മുംബൈയിലുള്ള വസതിയായ അൻഡിലിയയിൽ പ്രത്യേക പൂജ നടത്തിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നതെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന വിവാഹ ആഘോഷങ്ങളുടെ മുന്നോടിയായാണ് ഈ സ്വകാര്യ ചടങ്ങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനന്ത്– അംബാനി രാധിക മെർച്ചന്റ് വിവാഹത്തിന്റെ ആഘോഷങ്ങൾ ജൂൺ 29ന് ആരംഭിക്കും. അംബാനിയുടെ മുംബൈയിലുള്ള വസതിയായ അൻഡിലിയയിൽ പ്രത്യേക പൂജ നടത്തിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നതെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന വിവാഹ ആഘോഷങ്ങളുടെ മുന്നോടിയായാണ് ഈ സ്വകാര്യ ചടങ്ങ് നടക്കുന്നത്. 

വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനോടകം തന്നെ പുർത്തിയായതായാണ് വിവരം. പ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റുകളായ റിയ കപൂറും ശലീന നതാനിയുമാണ് വധൂ വരന്മാരുടെ വിവാഹലുക്ക് ഒരുക്കുന്നത്. വധൂവരന്മാരുടെ ഔട്ട്ഫിറ്റ് തയാറാക്കുന്നത് പ്രശസ്ത ഡിസൈനർമാരായ അബുജാനിയും സന്ദീപ് ഖോശ്ലയുമാണ്. 

Image Credit∙ ambani_update/ Instagram
ADVERTISEMENT

മൂന്ന് ദിവസത്തെ ആഘോഷമാണ്. ജൂലൈ 12ന് മുംബൈ ജിയോ കൺവെൻഷൻ സെന്ററിലാണു വിവാഹം. ജുലൈ 12ന് നടക്കുന്ന ചടങ്ങ് ശുഭ് വിവാഹ് എന്നും 13ലേത് ശുഭ് ആശിർവാദ്, 14ന് നടക്കുന്ന ചടങ്ങ് മംഗൾ ഉത്സവ് എന്നുമാണ് അറിയപ്പെടുന്നത്. ഈ വർഷ ആദ്യം ഗുജറാത്തിലെ ജാംനഗറിൽ അനന്ത്–രാധിക വിവാഹത്തിന്റെ ഒന്നാംഘട്ട പ്രീവെഡ്ഡിങ് ആഘോഷങ്ങൾ നടന്നിരുന്നു. മാർച്ച് 29 മുതൽ ജൂൺ 1 വരെ ഇറ്റലിയിൽ നിന്നാരംഭിച്ച് ഫ്രാൻസിൽ അവസാനിച്ച ആഡംബര കപ്പൽയാത്രയിലായിരുന്നു രണ്ടാംഘട്ട പ്രീവെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്. 

Image Credit∙ ambani_update/ Instagram

ലോകത്തിലെ തന്നെ ഹൈ–പ്രൊഫൈൽ വിവാഹങ്ങളിലൊന്നാണ് അനന്ത്–രാധിക വിവാഹം. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകനാണ് അനന്ത്. വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും. 

English Summary:

Anant Ambani and Radhika Merchant's Wedding Celebrations to Start on June 29