മെഹന്തി നൃത്തത്തിനിടെ ഹൃദയസ്തംഭനം: വധുവിന് ദാരുണാന്ത്യം; പകച്ച് അതിഥികൾ
വിവാഹ ആഘോഷങ്ങൾ ഏതൊരാളുടെയും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരിക്കും. എന്നാൽ ഇത്തരം ആഘോഷങ്ങള്‍ ദുരന്തമായി തീരുന്നത് ഏറെ ഖേദകരമാണ്. അങ്ങനെ ഒരു സംഭവമാണ് നൈനിറ്റാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിനോടനുബന്ധിച്ച് നടത്തിയ ആഘോഷത്തിനിടെ നവവധു ഹൃദയസ്തംഭനം മൂലം മരിച്ചു. ഡൽഹി സ്വദേശിയായ ശ്രേയ

വിവാഹ ആഘോഷങ്ങൾ ഏതൊരാളുടെയും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരിക്കും. എന്നാൽ ഇത്തരം ആഘോഷങ്ങള്‍ ദുരന്തമായി തീരുന്നത് ഏറെ ഖേദകരമാണ്. അങ്ങനെ ഒരു സംഭവമാണ് നൈനിറ്റാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിനോടനുബന്ധിച്ച് നടത്തിയ ആഘോഷത്തിനിടെ നവവധു ഹൃദയസ്തംഭനം മൂലം മരിച്ചു.
ഡൽഹി സ്വദേശിയായ ശ്രേയ ജയിനിനായിരുന്നു ദാരുണാന്ത്യം. ലക്നൗ സ്വദേശിയുമായായിരുന്നു യുവതിയുടെ വിവാഹം. നൈനിറ്റാളിലെ ഒരു റിസോർട്ടിൽ വിവാഹത്തോടനുബന്ധിച്ച ആഘോഷങ്ങൾ നടത്താൻ ഇരുവരുടെയും കുടുംബങ്ങൾ തീരുമാനിക്കുകയായിരുന്നു. മെഹന്തി ആഘോഷങ്ങൾക്കിടെ നൃത്തം ചെയ്യുകയായിരുന്നു ഇരുപത്തിയെട്ടുകാരിയായ ശ്രേയ ജയിൻ. നൃത്തം ചെയ്യുന്നതിനിടെ യുവതി വേദിയിൽ ബോധംകെട്ട് വീണു. എന്താണ് സംഭവിച്ചതെന്നറിയാതെ അതിധികൾ സ്തബ്ധരായി. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയസ്തംഭനമാണ് യുവതിയുടെ മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ബിടെക്കിനു ശേഷം എംബിഎ പൂർത്തിയാക്കിയ ശ്രേയ വിവാഹ ആഘോഷങ്ങളിൽ വളരെ സന്തോഷവതിയായിരുന്നെന്ന് യുവതിയുടെ പിതാവ് ഡോ. സഞ്ജയ് ജെയിൻ പറഞ്ഞു. ആശുപത്രി നടപടികൾക്കു ശേഷം ശ്രേയയുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. നേരത്തേ ഗുജറാത്തിലെ ഭവ്നഗറിലും സമാനസംഭവമുണ്ടായിരുന്നു. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഹൃദയസ്തംഭനത്തെ തുടർന്ന് യുവതി മരിച്ചിരുന്നു.