സമൂഹമാധ്യമങ്ങളിലൂടെ പലവിധത്തിലുള്ള തട്ടിപ്പിന് ആളുകൾ ഇരയാകുന്നത് സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമൂഹമാധ്യമം വഴി പഞ്ചാബ് സ്വദേശിയായ യുവാവ് വിവാഹത്തട്ടിപ്പിനിരയായ വാർത്തയാണ് ഏറ്റവും ഒടുവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിലൂടെ പലവിധത്തിലുള്ള തട്ടിപ്പിന് ആളുകൾ ഇരയാകുന്നത് സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമൂഹമാധ്യമം വഴി പഞ്ചാബ് സ്വദേശിയായ യുവാവ് വിവാഹത്തട്ടിപ്പിനിരയായ വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്.

വിവാഹം തീരുമാനിച്ച് നാട്ടിലെത്തിയപ്പോൾ അങ്ങനെയൊരു പെൺകുട്ടിയോ വിവാഹവേദിയോ ഉണ്ടായിരുന്നില്ല. മൻപ്രീത് കൗർ എന്ന യുവതിയെ വിവാഹം കഴിക്കുന്നതിനായി 24കാരനായ ദീപക് കുമാർ ഒരുമാസം മുൻപാണ് ദുബായിൽ നിന്നും പഞ്ചാബിലെ ജലന്ധറിലെത്തിയത്.മൂന്നുവർഷം മുൻപാണ് ദീപക് കുമാർ ഇൻസ്റ്റഗ്രാമിലൂടെ മൻപ്രീത് കൗറിനെ പരിചയപ്പെട്ടത്. എന്നാൽ ഇവർ തമ്മിൽ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ADVERTISEMENT

യുവതി അറിയിച്ചതു പ്രകാരമുള്ള സ്ഥലത്ത് വരനും ബന്ധുക്കളും എത്തിയപ്പോൾ അത്തരത്തിൽ ഒരു വിവാഹവേദിയോ വധുവോ അവിടെ ഉണ്ടായിരുന്നില്ലെന്ന് ദീപക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിക്ക് 50,000 രൂപ നൽകിയിട്ടുണ്ടെന്നും ദീപക് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മോഗ എന്ന സ്ഥലത്തെത്തുമ്പോൾ വധുവിന്റെ കുടുംബം വരനെയും ബന്ധുക്കളെയും സ്വീകരിക്കാനായി എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വൈകിട്ട് അഞ്ച് വരെ വധുവിന്റെ ബന്ധുക്കളെ പ്രതീക്ഷിച്ച് വരനും കുടുംബവും കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. ‘റോസ് ഗാർഡൻ പാലസ്’ എന്ന വിവാഹ വേദിയെ കുറിച്ച് അവിടെയുള്ള പ്രദേശവാസികളോട് ചോദിച്ചെങ്കിലും അങ്ങനെ ഒരു‌ വേദി അവിടെയില്ലെന്ന് അവർ അറിയിച്ചു.

ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം സംസാരിക്കാറുണ്ടായിരുന്നെന്നും അവരുടെ ഫോട്ടോ കണ്ടിട്ടുണ്ടെന്നും ദീപക് പൊലീസിനെ അറിയിച്ചു. യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് വിവാഹം നിശ്ചയിച്ചതെന്ന് യുവാവിന്റെ വീട്ടുകാരും പറഞ്ഞു. വിവാഹത്തിനായി ടാക്സി വാടകയ്ക്ക് എടുത്ത് 150 ബന്ധുക്കളുമായാണ് എത്തിയത്. കാറ്ററിങ്ങും വിഡിയോഗ്രാഫറെയും ഏർപ്പെടുത്തി. വിവാഹത്തിനു മുന്നോടിയായി വധുവിന്റെ പിതാവുമായി സംസാരിച്ചിരുന്നതായും വരന്റെ പിതാവ് പ്രേം ചന്ദ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മോഗ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹർജിന്ദർ സിങ് അറിയിച്ചു.

English Summary:

Man Travels From Dubai For Instagram Wedding, Finds No Bride in Punjab