ബാഡ്മിന്റൺ സൂപ്പർതാരം പി.വി. സിന്ധുവിന്റെ വിവാഹം ആഘോഷമാക്കുകയാണ് ഇന്ത്യയിലെ കായിക ആസ്വാദകർ. സോഫ്റ്റ്‍വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ വെങ്കടദത്തയാണ് വരൻ. രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തികച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാഡ്മിന്റൺ സൂപ്പർതാരം പി.വി. സിന്ധുവിന്റെ വിവാഹം ആഘോഷമാക്കുകയാണ് ഇന്ത്യയിലെ കായിക ആസ്വാദകർ. സോഫ്റ്റ്‍വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ വെങ്കടദത്തയാണ് വരൻ. രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. തികച്ചും പരമ്പരാഗത ശൈലി പിന്തുടർന്ന കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ.

വിവാഹദിനത്തിലെ ചില ചിത്രങ്ങൾ പി.വി. സിന്ധു തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അവ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇരുവരുമായി അടുത്തുനിൽക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു സംഘടിപ്പിച്ചത്. പ്രമുഖ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര രൂപം നൽകിയ സാരിയാണ് വിവാഹവേളയിൽ സിന്ധു ധരിച്ചത്. ഐവറി നിറത്തിലുള്ള ടിഷ്യു സാരിയാണ് ഇത്. മനീഷ് മൽഹോത്രയുടെ ഇവാര എന്ന ശേഖരത്തിൽ നിന്നുമാണ് സാരി തിരഞ്ഞെടുത്തിരിക്കുന്നത്. സങ്കീർണമായ ബാദ്ല എംബ്രോയിഡറിയും സർദോസി ഡീറ്റെയ്ലിങ്ങുമാണ് സാരിയുടെ പ്രത്യേകത.

വിവാഹവേളയിൽ പി.വി. സിന്ധുവും വരൻ വെങ്കടദത്തയും. ചിത്രം: www.facebook.com/PVSindhu01
ADVERTISEMENT

സ്വർണവും വെള്ളിയും നിറങ്ങൾ ഇടകലർന്ന ജമുനാ - ഗംഗ ത്രഡ് വർക്കും സാരിയിൽ നൽകിയിട്ടുണ്ട്. ഇതിനോട് ചേർന്ന് പോകുന്ന രീതിയിൽ സിന്ധുവിന്റെയും വരന്റെയും പേരുകൾ ആലേഖനം ചെയ്ത ശിരോവസ്ത്രവും ഉൾപ്പെടുത്തിയിരുന്നു. ഇരുവരുടെയും പ്രണയ ജീവിതത്തിനും പാരമ്പര്യത്തിനും ഒരേ പോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് വിവാഹവസ്ത്രം തയാറാക്കിയതെന്ന് മനീഷ് മൽഹോത്ര പറയുന്നു.

വിവാഹവേളയിൽ പി.വി. സിന്ധുവും വരൻ വെങ്കടദത്തയും. ചിത്രം: www.facebook.com/PVSindhu01

സാംബിയൻ മരതകങ്ങളും അൺകട്ട് വജ്രങ്ങളും ഉൾക്കൊള്ളുന്ന പല തട്ടുകളുള്ള ഹെയർലും നെക്ലസായിരുന്നു വധുവിന്റെ വിവാഹ ആഭരണങ്ങളിലെ പ്രധാന ആകർഷണം. ഇതിന് ചേരുന്ന വളകളും കമ്മലുകളും നെറ്റിചുട്ടിയും താരം തിരഞ്ഞെടുത്തു. സിന്ധുവിന്റെ ബ്രൈഡൽ സാരിക്ക് യോജിക്കുന്ന തരത്തിൽ അതേ നിറത്തിൽ പരമ്പരാഗത ശൈലിയിൽ ഡിസൈൻ ചെയ്ത ഷർവാണിയാണ് വെങ്കടദത്ത ധരിച്ചിരുന്നത്. വരന്റെ വസ്ത്രം ഡിസൈൻ ചെയ്തതും മനീഷ് മൽഹോത്ര തന്നെയാണ്. മരതകവും വജ്രവും പതിച്ച ഇംപീരിയൽ ഹെയർലൂം നെക്ലൈസും വെങ്കടദത്ത ധരിച്ചിരുന്നു. 

വിവാഹവേളയിൽ പി.വി. സിന്ധുവും വരൻ വെങ്കടദത്തയും. ചിത്രം: www.facebook.com/PVSindhu01
ADVERTISEMENT

അതേസമയം വരമാല ചടങ്ങിനായി സബ്യസാചി മുഖർജിയിൽ നിന്നുള്ള ലഹങ്കയാണ് പി.വി. സിന്ധു തിരഞ്ഞെടുത്തത്. സബ്യസാചിയുടെ മുഖമുദ്രയായ ചുവന്ന നിറത്തിലുള്ള ലഹങ്ക തന്നെയായിരുന്നു ഇത്. സ്വർണനിറത്തിൽ എംബ്രോയിഡറികളുള്ള ഫുൾ സ്ലീവ്ഡ് ബ്ലൗസ് കൂടിച്ചേർന്നതോടെ രാജകീയ പകിട്ടിൽ തന്നെ സിന്ധു വധുവായി അണിഞ്ഞൊരുങ്ങി. ഏറെ വർക്കുകൾ നിറഞ്ഞ സ്കേർട്ടിലും സ്വർണ നിറത്തിലുള്ള ജാമിതീയ പാറ്റേണുകളാണ് എംബ്രോയിഡറി ചെയ്തിരുന്നത്. ചുവന്ന നിറത്തിൽ തന്നെയുള്ള ദുപ്പട്ടയിലാവട്ടെ സ്വർണ നിറത്തിലുള്ള പോൾകാ ഡോട്ടുകളും ഉൾപ്പെടുത്തിയിരുന്നു.

English Summary:

PV Sindhu-Venkata Datta Sai wedding